ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പ്രേക്ഷകരും സിനിമ നിരൂപകരും സിനിമയിലെ മറ്റ് ഇതിഹാസങ്ങൾ പോലും വിലയിരുത്തുന്ന നടൻ ആണ് മോഹൻലാൽ. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം സെലിബ്രിറ്റി ആരാധകർ ഉള്ള നടനും വേറെ കാണില്ല. തമിഴ് നടൻ സൂര്യയും മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ്. ഈ അടുത്തിടെയാണ് കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിൽ സൂര്യയും മോഹൻലാലും ഒന്നിച്ചഭിനയിച്ചതു. സൂര്യ നായകനായ ചിത്രത്തിൽ മറ്റൊരു പ്രധാന റോളിൽ ആണ് മോഹൻലാൽ എത്തുന്നത്. ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ അംഗ രക്ഷകൻ ആയാണ് സൂര്യ അഭിനയിക്കുന്നത്.
ഇപ്പോഴിതാ തന്റെ എൻ ജി കെ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയ സൂര്യ മോഹൻലാലിനൊപ്പം ഉള്ള അനുഭവം ഏവരുമായും പങ്കിട്ടു. നമ്മുക്കൊപ്പം നിന്ന് നമ്മളെ വളരെയധികം കംഫർട്ടബിൾ ആകുന്ന നടൻ ആണ് മോഹൻലാൽ സാർ എന്നും വ്യക്തിപരമായി അദ്ദേഹം തനിക്കു ഒരുപാട് കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട് എന്നും സൂര്യ പറയുന്നു. എപ്പ്ടി സാർ ഇപ്ടി നടിക്റിങ്ക എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്നും സൂര്യ പറയുന്നു. അതിനു മോഹൻലാൽ തന്ന മറുപടി തന്നെ ഞെട്ടിച്ചു എന്നാണ് സൂര്യ പറയുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണെന്നും അല്ലാതെ താനായിട്ടു ഒന്നും ചെയ്യുന്നില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ- സൂര്യ ചിത്രം കാപ്പാൻ ഈ വരുന്ന ഓഗസ്റ്റ് മുപ്പതിന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.