Mohanlal's Randamoozham Movie
ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ചിത്രമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമൂഴം എന്ന ചിത്രം. ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന രണ്ടാമൂഴം ആയിരം കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കാൻ പോകുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങാൻ പോകുന്ന ഈ ചിത്രം ഈ അടുത്തിടെ ഇന്ത്യ മുഴുവനും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ഡോക്ടർ ബി ആർ ഷെട്ടിയും ഇതിന്റെ ചിത്രീകരണ തീയതി പുറത്തു വിട്ടതാണ് അതിനു കാരണം. അടുത്ത വർഷം ജൂലൈ മാസത്തിൽ രണ്ടാമൂഴം ചിത്രീകരണം ആരംഭിക്കുമെന്ന് അവർ ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടു.
മലയാളികൾ ആഘോഷിച്ച ഈ പ്രഖ്യാപനം ഇപ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വലിയ വാർത്തയാവുകയാണ്. ഒരു പ്രശസ്ത തെലുങ്കു ചാനലിൽ വന്ന രണ്ടാമൂഴം ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടിന്റെ വീഡിയോ ആണ് ഇവിടെ തന്നിരിക്കുന്നത്. ജനത ഗാരേജ്, മനമന്ത, പുലി മുരുകന്റെ തെലുങ്കു പതിപ്പായ മാന്യം പുലി എന്നിവ നേടിയ വലിയ വിജയത്തോടെ തെലുങ്കു നാട്ടിലും വമ്പൻ മാർക്കെറ്റ് നേടിയെടുത്ത നടനാണ് മോഹൻലാൽ. ഒരുപക്ഷെ മോഹൻലാലിനോളം മാർക്കറ്റ് തെലുങ്കു നാട്ടിൽ മലയാളത്തിൽ നിന്ന് മറ്റൊരു നടനും ഇല്ല. മോഹൻലാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിൽ നായകനാകുന്ന വാർത്ത മലയാളികളെ പോലെ തന്നെ തെലുങ്കു പ്രേക്ഷകരും ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ വിവിധ സിനിമാ ഇന്ഡസ്ട്രികളിൽ നിന്നുള്ള വലിയ സൂപ്പർ താരങ്ങൾ രണ്ടാമൂഴത്തിന്റെ താര നിരയുടെ ഭാഗം ആവും. അതോടൊപ്പം ഹോളിവുഡിൽ നിന്നുള്ള അണിയറ പ്രവർത്തകരും ഈ ചിത്രത്തിൽ സഹകരിക്കും. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ ചിത്രം ഭീമനെ നായകനാക്കി മഹാഭാരത കഥയുടെ മറ്റൊരു വശമാണ് അനാവരണം ചെയ്യുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.