കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ മൂന്ന് വിജയങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നതെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ അത് സ്ഥിതീകരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ റിലീസായ ആസിഫ് അലി ചിത്രം കൂമന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇത് സ്ഥിതീകരിച്ചത്. റാം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. ഇപ്പോൾ അൻപത് ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന് ഇനി രണ്ട് ഷെഡ്യൂളുകൾ കൂടി ബാക്കിയുണ്ട്. നവംബർ പതിനഞ്ച് മുതൽ മൊറോക്കോയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഇതിന്റെ പുതിയ ഷെഡ്യൂൾ ജനുവരി പതിനഞ്ച് വരെ നീളും.
ഇതിനിടയിൽ ടുണീഷ്യ, ഇസ്രായേൽ, ഡൽഹി എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഇതിന്റെ അവസാന ഷെഡ്യൂൾ ഏപ്രിൽ മാസത്തിൽ യുകെയിൽ ആണ് ഷൂട്ട് ചെയ്യുക. ഏകദേശം പതിനഞ്ച് ദിവസത്തോളം ഷൂട്ടിംഗ് ആണ് അവിടെ ഉണ്ടാവുക. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വർഷം മെയ് മാസത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, സുമൻ, സംയുക്ത മേനോൻ, അനൂപ് മേനോൻ, പ്രിയങ്ക നായർ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ വേഷമിടുന്നുണ്ട്. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചതും ജീത്തു ജോസഫ് തന്നെയാണ്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.