റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി പതിനൊന്നു ദിവസം കൊണ്ട് തന്നെ ലോകമെമ്പാടുനിന്നും അമ്പതു കോടി രൂപയോളം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കായംകുളം കൊച്ചുണ്ണി ആയി നിവിൻ പോളി മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി ഇരുപതു മിനിറ്റോളം നീളുന്ന ഒരു അതിഥി വേഷത്തിൽ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും എത്തിയിരുന്നു. ഇത്തിക്കര പക്കി ആയി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച അദ്ദേഹം ഈ ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി കളഞ്ഞു എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേപോലെ പറയുന്നത്. ഇപ്പോഴിതാ സംവിധായകൻ റോഷൻ ആൻഡ്രൂസും അതിനു സമാനമായ ഒരനുഭവത്തെ കുറിച്ച് പറയുന്നു.
ഈ ചിത്രത്തിലെ മോഹൻലാലിന്റെ സ്റ്റില്ലുകൾ പുറത്തു വിടുന്നത് വരെ കായംകുളം കൊച്ചുണ്ണിക്ക് യാതൊരു ഹൈപും ഉണ്ടായിരുന്നില്ല എന്നും മോഹൻലാലിന്റെ ഇത്തിക്കര പക്കി ആയുള്ള ചിത്രങ്ങൾ പുറത്തു വിട്ടതോടെയാണ് കായംകുളം കൊച്ചുണ്ണിക്ക് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ട അമ്പരപ്പിക്കുന്ന ഹൈപ്പ് വന്നതെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. പ്രത്യേകിച്ച്, മോഹൻലാൽ ഒരു വലിയ മര കുറ്റിക്കു മുകളിൽ കാലു കയറ്റി വെച്ച് നിൽക്കുന്ന ഒരു സ്റ്റിൽ താൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ അത് കേറി ഓൾ ഇന്ത്യ ലെവലിൽ വൈറൽ ആയി എന്നും ബോളിവുഡ് താരം ദീപിക പദുക്കോൺ വരെ അതെ കുറിച്ച് ട്വീറ്റ് ചെയ്തു എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.
മോഹൻലാലിന്റെ സാന്നിധ്യമാണ് ഇന്ന് കാണുന്ന ഈ വമ്പൻ വിജയത്തിലേക്ക് കൊച്ചുണ്ണിയെ എത്തിക്കുന്നത് എന്ന വസ്തുത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് റോഷൻ ആൻഡ്രൂസ് പറഞ്ഞ ഈ വാക്കുകൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.