[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അടിപൊളി എന്നു മോഹൻലാൽ; ഭാവഗായകന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയും

മലയാള സിനിമയുടെ ഗാന ഗന്ധർവ്വൻ എന്ന പട്ടം യേശുദാസിനാണെങ്കിൽ മലയാള സിനിമയുടെ ഭാവഗായകൻ എന്ന വിശേഷണം മലയാളികൾ നൽകിയിരിക്കുന്നത് പി ജയചന്ദ്രനാണ്. ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളി സംഗീത പ്രേമികൾക്ക് നൽകിയിട്ടുള്ള ജയച്ചന്ദ്രൻ കഴിഞ്ഞ ദിവസം മലയാളികളെ ഞെട്ടിച്ചത് തന്റെ പുതിയ ലുക്ക് കൊണ്ടാണ്. മസിൽ പെരുപ്പിച്ചു ഹോളിവുഡ് നടന്മാരുടെ ലുക്കിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു നീല ടീഷർട്ട് ഇട്ടു കൊണ്ട് ചിത്രത്തിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ പിരിച്ചു വെച്ച കൊമ്പൻ മീശയും ബുൾഗാൻ താടിയും ഒരു ഹോളിവുഡ് സിനിമാ താരത്തിന്റെ സ്റ്റൈലൻ ലുക്കാണ് അദ്ദേഹത്തിന് നല്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും വലിയ ആവേശത്തോടെയാണ് ഭാവഗായകന്റെ ഈ പുത്തൻ ലുക്കിനെ സോഷ്യൽ മീഡിയ ഒന്നടങ്കം സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യ. ആ ചിത്രം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ പറഞ്ഞത് അടിപൊളിയായിട്ടുണ്ട് എന്നാണെന്ന് ജയചന്ദ്രൻ പറയുന്നു.

മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു എന്നും ജയചന്ദ്രൻ വെളിപ്പെടുത്തി. സുഹൃത് സതീഷും അദ്ദേഹത്തിന്റെ മകനും കൂടിയാണ് ഈ പോസിൽ ഫോട്ടോ എടുപ്പിച്ചു പരസ്യപ്പെടുത്തിയത് എന്നും ജയചന്ദ്രൻ പറഞ്ഞു. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രൻ 76 ആം വയസ്സിലാണ് ഈ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ഇതിനെ കൂടുതൽ സ്‌പെഷ്യൽ ആക്കുന്നത്. വീട്ടിനുള്ളിൽ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട് എന്നും മീശയിലും താടിയിലും പരീക്ഷണങ്ങൾ നടത്താറുണ്ട് എന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.