200 കോടി ബഡ്ജറ്റിൽ വൃഷഭ; 4000 സ്‌ക്രീനുകളിൽ അഞ്ച് ഭാഷകളിൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ വിസ്മയം; റിലീസ് അപ്‌ഡേറ്റ് ഉടൻ.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ മുംബൈയിൽ ആരംഭിച്ചു കഴിഞ്ഞു. മൈസൂരിൽ നടന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിലാണ് പൂർത്തിയായത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇതിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. മാത്രമല്ല, ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ വരുന്ന ദസറ ആഘോഷ സമയത്ത് പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മുംബൈ ഷെഡ്യൂളിൽ ജോയിൻ ചെയ്ത മോഹൻലാൽ ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും പൃഥ്വിരാജ് ഒരുക്കുന്ന എംപുരാനിൽ ജോയിൻ ചെയ്യുക. ലഡാക്ക്, ഷിംല എന്നിവിടങ്ങളിലാണ് എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ നടക്കുന്നത്. കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ 200 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 4000 സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവായി ഓസ്കാർ അവാർഡ് നേടിയ മൂൺ ലൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഹോളിവുഡ് വമ്പൻ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള നിക്ക് തുർലോ കൂടി എത്തിയിട്ടുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരും വേഷമിടുന്നുണ്ട്. . ദേവി ശ്രീ പ്രസാദ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.