മരക്കാർ എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിതീകരിച്ചു. ഏത് പ്ലാറ്റ്‌ഫോമിൽ ആണെന്നും എന്നായിരിക്കും റിലീസ് എന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇത് തീയേറ്റർ റിലീസിന് തങ്ങൾ മാക്സിമം ശ്രമിച്ചത് ആണെന്നും ഇപ്പോഴത്തെ തീയേറ്റർ സംഘടനയുടെ നേതൃത്വം ഒരു തരത്തിലും സഹകരിക്കുകയോ ചർച്ച ചെയ്യാൻ പോലും തയ്യാറാവുകയോ ചെയ്യാത്തത് കൊണ്ടാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. താൻ സംഘടനയിൽ നിന്നും രാജി വെച്ചു എന്നും അതോടൊപ്പം ഇനി പുതിയ നേതൃത്വം വന്നാൽ മാത്രമേ തീയേറ്റർ സംഘടനയുമായി സഹകരിക്കു എന്നും അദ്ദേഹം പറഞ്ഞു. മരക്കാർ കൂടാതെ മറ്റു നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടി റിലീസിന് ആണ് തയ്യാറെടുക്കുന്നത്.
ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി, ഷാജി കൈലാസ് ഒരുക്കിയ എലോൺ, ഇനി അടുത്ത മോഹൻലാൽ ചിത്രമായ വൈശാഖ്- ഉദയ കൃഷ്ണ ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ആശീർവാദ് തന്നെ നിർമ്മിക്കുന്ന ത്രീഡി ചിത്രമായ ബാരോസ്, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ടു, ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്നിവയാണ് ഇനി തീയേറ്ററുകളിൽ എത്താനുള്ള മോഹൻലാൽ ചിത്രങ്ങൾ. ഇത് കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനും തിയ്യേറ്റർ റിലീസ് ആയിരിക്കും എന്നാണ് സൂചന. ഏതായാലും തീയേറ്റർ അസോസിയേഷന് എതിരെ വലിയ ആരോപണമാണ് ആന്റണി പെരുമ്പാവൂർ ഉന്നയിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.