ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിന്നുള്ള ഒരു പുതിയ വീഡിയോ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിച്ചുള്ള ഒരു രംഗമാണ് ഈ വീഡിയോയിൽ ഉള്ളത്. അതിനൊപ്പം തന്നെ അവരുടെ കോളേജ് പശ്ചാത്തലവും ഈ വീഡിയോയിൽ കാണാൻ സാധിക്കും. റെയിൽവേ സ്റ്റേഷനിൽ വെച്ചുള്ള ഈ രംഗം ഇപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പോസ്റ്ററുകൾ, ദർശന സോങ് ടീസർ, ദർശന സോങ് വീഡിയോ എന്നിവ സോഷ്യൽ മീഡിയൽ തരംഗമാണ്. ദർശന സോങ് വീഡിയോ ആഗോള തലത്തിൽ ആണ് വമ്പൻ ഹിറ്റായി മാറിയത്. അതിനു ശേഷം പുറത്തു വന്ന ഈ പുതിയ വീഡിയോ കൂടി ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ പതിനഞ്ചു ഗാനങ്ങൾ ആണുള്ളത്. ദർശന എന്ന ഗാനം ആലപിച്ചത് സംഗീത സംവിധായകൻ ഹിഷാമും നായിക ദർശനയും ചേർന്നാണ്.
അടുത്ത വർഷം ജനുവരിയിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്‌തത് രഞ്ജൻ എബ്രഹാമുമാണ്. കല്യാണി പ്രിയദർശൻ കൂടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അജു വർഗീസും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.