2013 ഡിസംബർ മാസത്തിലാണ് മലയാള സിനിമയുടെ തലവര തിരുത്തിയെഴുതിയ ദൃശ്യം എന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലർ ആദ്യമായി അമ്പതു കോടി ക്ലബിൽ എത്തുന്ന മലയാള ചിത്രമായി എന്ന് മാത്രമല്ല ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകൾ ഉൾപ്പെടെ ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. ഇതിൽ ജോർജുകുട്ടി എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത് ഏകദേശം ഏഴു വർഷങ്ങൾ പൂർത്തിയാവുമ്പോൾ ഇതിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഇതിലെ മോഹൻലാൽ, മീന, അൻസിബ, എസ്തർ, സിദ്ദിഖ്, മുരളി ഗോപി, സായി കുമാർ തുടങ്ങി ഒട്ടേറെ അഭിനേതാക്കളുടെ ലുക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിൽ ഏറ്റവും വലിയ ശ്രദ്ധ നേടിയത് നായകനായ മോഹൻലാലിന്റെ ലുക്ക് തന്നെയാണ്.
ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി താടിയുള്ള ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജോർജ്‌കുട്ടി എന്ന കഥാപാത്രം കൂടുതൽ ചെറുപ്പമായാണ് കാണപ്പെടുന്നത്. ആദ്യ ഭാഗത്തിലെ സംഭവ പരമ്പരകൾക്കു ആറ് വർഷത്തിന് ശേഷം നടക്കുന്ന കഥയാണ് ദൃശ്യം 2 പറയുന്നതെങ്കിലും മോഹൻലാൽ കൂടുതൽ ചെറുപ്പമായാണ് തോന്നിക്കുന്നതു. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മോഹൻലാൽ എത്തുന്ന രണ്ടു വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിൽ തന്നെ കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയിൽ കറുത്ത ജീൻസും ടീഷർട്ടും ധരിച്ചു കിടിലൻ ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സാഹചര്യങ്ങൾ അനുകൂലമായാൽ അടുത്ത വർഷം ജനുവരി അവസാനത്തോടെ റിലീസ് ചെയ്യാനാണ് പ്ലാൻ.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
This website uses cookies.