മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന 12ത് മാൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഉള്ളത്. രണ്ടു ദിവസം മുൻപാണ് അദ്ദേഹം ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ദൃശ്യം, ദൃശ്യം 2 എന്നീ ഐതിഹാസിക വിജയങ്ങൾക്കു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കുന്നത്. ഇപ്പോൾ കുളമാവിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ഇരുപതു ദിവസത്തോളമാണ് മോഹൻലാൽ അഭിനയിക്കുക എന്നാണ് സൂചന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാവും എത്തുക എന്നും വാർത്തകൾ ഉണ്ടായിരുന്നു. നവാഗതനായ കൃഷ്ണകുമാർ രചിച്ച ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഷൂട്ടിങ്ങിനു ഇടയിൽ വീണു കിട്ടിയ ഇടവേളയിൽ കായിക പരിശീലകനൊപ്പം ബോക്സിങ് പരിശീലനം നടത്തിയതിനു ശേഷമുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു സ്പോർട്സ് ഡ്രാമയിൽ മോഹൻലാൽ വൈകാതെ അഭിനയിക്കും. അതിൽ ഒരു ബോക്‌സർ ആയാണ് അദ്ദേഹം വേഷമിടുന്നത്. അതിനു വേണ്ടി പ്രശസ്ത ബോക്സിങ് ചാമ്പ്യൻ ആയ തിരുവനന്തപുരം സ്വദേശി പ്രേം നാഥിന്റെ കീഴിലാണ് മോഹൻലാൽ ബോക്സിങ് അഭ്യസിക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന പുതിയ ചിത്രത്തിൽ പ്രേം നാഥിനൊപ്പമാണ് മോഹൻലാൽ ഉള്ളത്. ആശീർവാദ് സിനിമാസ് തന്നെയാവും ഈ ബോക്സിങ് ചിത്രവും നിർമ്മിക്കുക. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ ആയിരുന്നു മോഹൻലാൽ. ആറാട്ട്, മരക്കാർ, ബ്രോ ഡാഡി എന്നിവയാണ് ഇപ്പോൾ റിലീസിന് തയ്യാറായി ഇരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഇത് കൂടാതെ ജീത്തു ജോസഫിന്റെ റാം, ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം എന്നിവയും മോഹൻലാൽ ചെയ്യും. ശ്രീകുമാർ മേനോൻ ചിത്രത്തിലെ അതിഥി വേഷവും പ്രിയദർശൻ- എം ടി ടീമിന്റെ ആന്തോളജി ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുമെന്നും വാർത്തകൾ ഉണ്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.