കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര്, അവിശ്വസനീയമായ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഡിസംബർ 21 ന് ആഗോള റിലീസായ ഈ ചിത്രം ഡിസംബർ 29 ന് ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിടുകയാണ്. ആദ്യ 8 ദിനം കൊണ്ട് ആഗോള ഗ്രോസ് ആയി നേര് നേടിയത് 48 കോടിയോളമാണ്. അതിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം ആദ്യ എട്ട് ദിവസം കൊണ്ട് നേടിയെടുത്തത് 25 കോടിക്ക് മുകളിലാണ്. വിദേശ കളക്ഷൻ 20 കോടി പിന്നിട്ട നേര്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 3 കോടിയോളവും ഇതിനോടകം നേടിയെടുത്തു. ന്യൂസിലാൻഡിൽ ഡിസംബർ 28 ന് റിലീസ് ചെയ്ത നേര്, അവിടെ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോർഡും സ്വന്തമാക്കി. 22,081 ന്യൂസിലാൻഡ് ഡോളർ 10 ലൊക്കേഷനിൽ നിന്നായി നേടിയ നേര് പിന്തള്ളിയത് 12 ലൊക്കേഷനുകളിൽ നിന്ന് 19,587 ന്യൂസിലാൻഡ് ഡോളേഴ്‌സ് ആദ്യ ദിനം നേടിയ 2018 എന്ന ചിത്രത്തിന്റെ റെക്കോർഡാണ്.
നേര് കൂടി 50 കോടി കളക്ഷൻ പിന്നിട്ടതോടെ അൻപത് കോടി ഗ്രോസ് കളക്ഷൻ നേടുന്ന ഏറ്റവും കൂടുതൽ ചിത്രങ്ങൾ സ്വന്തമായുള്ള മലയാള താരമെന്ന തന്റെ റെക്കോർഡും മോഹൻലാൽ ശക്തമാക്കി. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ഒടിയൻ, ലൂസിഫർ ,നേര് എന്നിവയിലൂടെ ആറാം തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കുന്നത്. നേരിന്റെ വിദേശ കളക്ഷൻ 2 മില്യണിൽ കൂടുതൽ ആയതോടെ ഏറ്റവും കൂടുതൽ തവണ 2 മില്യണിൽ കൂടുതൽ ഗ്രോസ് വിദേശ മാർക്കറ്റിൽ നിന്ന് നേരിടുന്ന മലയാള നടനെന്ന നേട്ടവും മോഹൻലാൽ പുതുക്കി. എട്ടാം തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടം കൈവരിച്ച നിവിൻ പോളിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. യു എ ഇ യിൽ ഒരു ലക്ഷം പ്രേക്ഷകർ നേര് കണ്ടതോടെ, ഈ മാർക്കറ്റിൽ ഏറ്റവും കൂടുതൽ 100k അഡ്മിഷൻസ് ലഭിച്ച ചിത്രങ്ങളുള്ള തെന്നിന്ത്യൻ താരമെന്ന റെക്കോർഡും മോഹൻലാൽ നേടി. എട്ടാം തവണ മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഈ ലിസ്റ്റിൽ രണ്ടാമതുള്ളത് 6 ചിത്രങ്ങളുമായി രജനീകാന്താണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.