ഇത്തവണ ക്രിസ്മസ് റിലീസായി മലയാളികളുടെ മുന്നിലെത്തിയത് മൂന്ന് ചിത്രങ്ങളാണ്. മോഹൻലാൽ നായകനായ നേര്, പ്രഭാസ്- പൃഥ്വിരാജ് ടീമിന്റെ സലാർ, ഷാരൂഖ് ഖാൻ നായകനായ ഡങ്കി എന്നിവയാണവ. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ നേരും മികച്ച അഭിപ്രായം നേടിയ സലാറും ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഷാരൂഖ് ഖാൻ ചിത്രം ഡങ്കി കേരളത്തിൽ പരാജയം രുചിച്ചു. 2 കോടി പോലും കേരളത്തിൽ നിന്ന് നേടാൻ കഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് ഡങ്കി കടന്നു പോകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്ത സലാർ, ബാഹുബലി 2 ന് ശേഷം കേരളത്തിൽ നിന്നും ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് നേടുന്ന ചിത്രമായി മാറി. ഏകദേശം നാല് കോടി 70 ലക്ഷത്തോളമാണ് സലാർ നേടിയ ആദ്യ ദിന കേരളാ കളക്ഷൻ. ചിത്രം റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് കഴിയുമ്പോൾ സലാർ കേരളത്തിൽ നിന്നും നേടിയ ഗ്രോസ് ഏകദേശം 9 കോടിക്ക് മുകളിലാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിലും വമ്പൻ കളക്ഷനുമായി മുന്നേറുന്ന സലാർ ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.
മോഹൻലാൽ നായകനായ നേര് എന്ന ജീത്തു ജോസഫ് ചിത്രം ചരിത്ര വിജയമാണ് നേടുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവാനുള്ള ഒരുക്കത്തിലാണ് ഈ ചിത്രം. റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 12 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി ഏകദേശം 30 കോടിയോളമാണ് നേടിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റിൽ ഞെട്ടിക്കുന്ന പ്രതികരണമാണ് നേര് നേടുന്നത്. കേരളത്തിൽ ഇതിനോടകം റിലീസ് ചെയ്തതിനേക്കാൾ 30 ഇൽ കൂടുതൽ സ്‌ക്രീനുകളിലേക്ക് നേര് വ്യാപിച്ചു കഴിഞ്ഞു. ഈ ക്രിസ്മസ് അവധിക്കാലത്ത് മലയാള സിനിമാ പ്രേമികൾക്കുള്ള ഒരു വിരുന്നു തന്നെയാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ആഗോള ഗ്രോസ് അൻപത് കോടി പിന്നിടാനുള്ള ഒരുക്കത്തിൽ കൂടിയാണ് ഈ മോഹൻലാൽ ചിത്രം.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.