ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന പുലിമുരുകൻ നമ്മുക്ക് സമ്മാനിച്ച അതെ ടീം ആറ് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നകായകനാക്കി ഉദയ കൃഷ്ണയുടെ രചനയിൽ വൈശാഖ് ഒരുക്കിയ ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ മോൺസ്റ്റർ ഒരു മാസ്സ് ചിത്രമല്ലെന്നും ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും വൈശാഖ് പറയുന്നു. മോൺസ്റ്റർ ഒരു ത്രില്ലർ ചിത്രമാണെന്ന് വെളിപ്പെടുത്തിയ വൈശാഖ്, എന്നാൽ ഏത് തരത്തിലുള്ള ത്രില്ലറാണെന്ന് പുറത്ത് പറയുന്നില്ല എന്നും അറിയിച്ചു. വളരെ വ്യത്യസ്തമായൊരു തിരക്കഥയുള്ള പടമാണ് മോൺസ്റ്റർ എന്ന് വെളിപ്പെടുത്തിയ വൈശാഖ്, ആ തിരക്കഥയുടെ മികവ് തന്നെയാണ് ഇതിന്റെ ശ്കതി എന്നും കൂട്ടിച്ചേർത്തു.
ഉദയ് കൃഷ്ണ എന്ന രചയിതാവിന്റെ കരിയറിലെ മികച്ച ചിത്രവും, അല്ലെങ്കില്‍ ഏറ്റവും വ്യത്യസ്തമായ ചിത്രവുമായിരിക്കും ഇതെന്ന് പറഞ്ഞ വൈശാഖ്, മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ ഉൾപ്പെടുത്തിയ ചിത്രം കൂടിയാണ് മോൺസ്റ്ററെന്നും വിശദീകരിക്കുന്നു. ഇത്തരമൊരു ചിത്രം ചെയ്യാനുള്ള മനസ്സ് കാട്ടിയ മോഹൻലാൽ തന്ന ഊർജ്ജം വളരെ വലുതാണെന്നും ഒരിക്കലും ഒരു നായക കേന്ദ്രീകൃതമല്ലാത്ത ഈ ചിത്രം, പൂർണ്ണമായും ഇതിന്റെ തിരക്കഥ, മേക്കിങ് സ്റ്റൈൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും വൈശാഖ് പറയുന്നു. ദി ക്യൂ സ്‌റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് വൈശാഖ് മനസ്സ് തുറന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് ദീപക് ദേവ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ്, ക്യാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ് എന്നിവരാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.