മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ ഇന്ന് റിലീസ് ചെയ്യുകയാണ്. ഗൾഫിലൊഴികെ ബാക്കിയെല്ലായിടത്തും ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന് കേരളത്തിലും വമ്പൻ റിലീസാണ് ലഭിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ് ടീമൊന്നിച്ച ഈ ചിത്രം രചിച്ചത് പുലിമുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. മോഹൻലാലിനൊപ്പം ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറിയത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. തിരക്കഥയയുടെ മികവാണ് ഈ ചിത്രത്തിന്റെ ശ്കതി എന്നും ഹീറോയിസം നിറഞ്ഞ ഒരു ചിത്രമല്ല ഇതെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദും സംഗീതമൊരുക്കിയത് ദീപക് ദേവുമാണ്. മലയാളത്തിൽ അധികം ചർച്ച ചെയ്യാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നതെന്നും, ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കുന്നത് അപൂർവ്വമായാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ പുലിമുരുകൻ പോലെ ഇതൊരു മാസ്സ് ചിത്രമല്ലെന്നും വളരെ പതിയെ പ്രേക്ഷകരെ ചിത്രത്തിലേക്ക് കൊണ്ട് വരുന്ന രീതിയിലാണ് ഇതിന്റെ കഥ പറയുന്നതെന്നും വൈശാഖ് വിശദീകരിച്ചിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.