മോഹൻലാൽ എന്ന പേര് മാത്രം ഒരു ചിത്രത്തിന് നൽകുന്ന ഹൈപ്പും പ്രതീക്ഷയും വലുതാണ് . ഒരു ചിത്രവുമായി മോഹൻലാൽ എന്ന പേര് ഏതെങ്കിലും തരത്തിൽ ചേർക്കപെടുമ്പോൾ അതിനു ലഭിക്കുന്ന ജനശ്രദ്ധ വളരെ വലുതാണ്. അത് കൊണ്ട് തന്നെ മലയാളികളുടെ സ്വന്തം ലാലേട്ടൻ ഇപ്പോൾ യുവ താരങ്ങൾ അഭിനയിക്കുന്ന ചെറിയ ചെറിയ ചിത്രങ്ങൾക്ക് കൊടുക്കുന്ന പിന്തുണ വളരെ വലുതാണ്. ഇപ്പോഴിതാ ആസിഫ് അലിയുടെ അനുജനായ അസ്‌കർ അലി നായകനാവുന്ന ചെമ്പരത്തി പൂവ് എന്ന ചിത്രം മോഹൻലാൽ റിലീസ് ചെയ്യുകയാണ്.
ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മോഹൻലാലിൻറെ ഉടമസ്ഥതയിൽ ഉള്ള മാക്സ്‌ലാബ് ആണ്. നവംബർ 24 നു ആണ് അരുൺ വൈഗ എന്ന നവാഗതൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. കേരളത്തിലെ നൂറ്റി ഇരുപതോളം സ്‌ക്രീനുകളിൽ ആയിരിക്കും ഈ ചിത്രം റിലീസിന് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് .
ഒരു പ്രണയ ചിത്രമായി ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ അദിതി രവിയും പാർവതി അരുണും ആണ് നായികമാർ ആയി എത്തുന്നത്. അജു വർഗീസ്, ധർമജൻ, വിശാഖ് നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കുറച്ചു ദിവസം മുൻപേ എത്തിയ ഈ ചിത്രത്തിലെ ഗാനവും അതുപോലെ ചിത്രത്തിന്റെ ട്രെയ്‌ലറും സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു. വിനീത് ശ്രീനിവാസൻ ആലപിച്ച ആ ഗാനം ഒരുക്കിയത് രാകേഷ് ആണ്.
ഈ വർഷം തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ അങ്കമാലി ഡയറീസ്, റോഷൻ മാത്യു നായകൻ ആയി എത്തിയ മാച്ച് ബോക്സ് എന്നീ ചിത്രങ്ങൾക്ക് ഒക്കെയും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അതിനൊപ്പം തന്നെ ടേക്ക് ഓഫ് , കെയർ ഫുൾ തുടങ്ങിയ ചിത്രങ്ങൾക്കും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പിന്തുണ നൽകിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.