[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഗോകുൽ സുരേഷ്

മലയാളസിനിമയിൽ ഇപ്പോൾ താരപുത്രന്മാരുടെ കാലമാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ട് നാളുകളേറെയായി. ജയറാമിന്റെ മകൻ കാളിദാസും രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. മോഹൻലാലിൻറെ മകനായ പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ റിലീസിനൊരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞവര്‍ഷമാണ്‌ സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

എന്നാൽ മറ്റ് താരപുത്രന്മാരിൽ നിന്ന് വ്യത്യസ്തമായി അഭിനയത്തോടൊപ്പം സംവിധാന രംഗത്തേക്ക് കടക്കാനും ഗോകുലിന് ലക്ഷ്യമുണ്ട്. ഇതിനായി പല കഥകളും ഗോകുലിന്റെ മനസിലുണ്ട് താനും. പ്രണവിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്നതാണ് ഗോകുലിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ആദ്യത്തെ ചിത്രത്തിൽ നായകൻ പ്രിഥ്വിരാജായിരിക്കുമെന്നും ഗോകുൽ പറയുന്നു.

അതേസമയം ഗോകുൽ സുരേഷിന്റേതായി ഇര, പപ്പു എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പി. ജയറാം കൈലാസാണ് പപ്പു സംവിധാനം ചെയ്യുന്നത്. ‘ഒരേ മുഖ’ത്തിനുശേഷം ബാക്ക്വാട്ടര്‍ ഫിലിംസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം ഇഷ്ണി, മെറീന മൈക്കിള്‍ എന്നിവരാണ് നായികമാർ. ഒരു ഫുൾടൈം കോമഡി എന്റർടെയ്നറായിരിക്കും പപ്പു എന്നാണ് സൂചന. സിനിമയിൽ ഗംഭീരമേക്ക് ഓവറുമായാണ് ഗോകുൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഉണ്ണി മുകുന്ദനൊപ്പമുള്ള ഇരയാണ് മറ്റൊരു ചിത്രം. സൈജു എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് നവീന്‍ ജോണാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.