ഇപ്പോൾ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ലൊക്കേഷൻ ആയ കുളു- മണാലിയിൽ ആണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാലും സൂര്യയും ആണ് കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. മോഹൻലാൽ ഒരു വലിയ രാഷ്ട്രീയ നേതാവായും സൂര്യ അദ്ദേഹത്തിന്റെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയുമാണ് അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ അല്ലെങ്കിലും ഇരുവരുടെയും ലൊക്കേഷൻ സ്റ്റില്ലുകളിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വാർത്തയാണത്. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു.
ചിത്രത്തിന്റെ പുതിയ ലൊക്കേഷനിലേക്കുള്ള മോഹൻലാലിൻറെ മരണ മാസ്സ് എൻട്രി ആണ് പുതിയ ലൊക്കേഷൻ സ്റ്റില്ലുകളിൽ കാണാൻ കഴിയുന്നത്. കറുത്ത പാന്റ്സും സ്യൂട്ടും ധരിച്ചു ആണ് മോഹൻലാലിനെ ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒരു കമ്മാൻഡോയെ പോലെ ഉള്ള സ്റ്റൈലിഷ് ലുക്കിൽ സൂര്യയുടെ ലൊക്കേഷൻ സ്റ്റിലും പുറത്തു വന്നിട്ടുണ്ട്.
ഏതായാലും രണ്ടുപേരുടെയും ആരാധകരെ ത്രസിപ്പിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാവും ഈ ചിത്രമെന്നുറപ്പാണ്. ഇവർക്ക് രണ്ടു പേർക്കും പുറമെ ആര്യ, ബോളിവുഡ് താരം ബോമൻ ഇറാനി, സായ്‌യേഷ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഹാരിസ് ജയരാജ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ റിലീസ് ആയി ഈ ചിത്രം എത്തിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.