Kayamkulam Kochunni Movie
സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രിയ ആനന്ദാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഇത്തിക്കര പക്കിയായി രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിന്റെ കടന്ന് വരവോട് കൂടിയാണ് ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നത്. ‘കായംകുളം കൊച്ചുണ്ണി’ യുടെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ട്ടിച്ചിരുന്നു. കൊച്ചി, ഉഡുപ്പി, മംഗലാപുരം, മണിപാൽ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിൽ മോഹൻലാലിനെപ്പോലൊരു വിപണിമൂല്യമുള്ള താരം അത്യാവശ്യഘടകമാണെന്നും മോഹൻലാലിന്റെ കടന്ന് വരവോട് കൂടിയാണ് ചിത്രത്തിന്റ ഗ്ലാമറും വിപണിമൂല്യവും കുത്തന ഉയർന്നത്. ഇത്തിക്കര പക്കിയായി ആദ്യം സമീപിച്ചത് കമൽ ഹാസനെയായിരുന്നു, എന്നാൽ അവസാന നിമിഷം താരം പിന്മാരുകയായിരുന്നു. തെലുഗ്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ പല നടന്മാരെയും സംവിധായകൻ സമീപിച്ചിരുന്നു. ഇത്തിക്കരപക്കി എന്ന നിർണായക കഥാപാത്രത്തിന്റെ മാനറിസം റിയലിസ്റ്റികായി അവതരിപ്പിക്കുവാൻ കഴിയുന്നൊരു നടനെയാണ് താൻ അന്വേഷിച്ചു നടന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റോഷൻ ആൻഡ്രൂസ് പറയുകയുണ്ടായി. ബാഹുബലി ചെയ്‌ത സനത്താണ് ഇത്തിക്കര പക്കിയുടെ ചിത്രം വരച്ചത്, മുണ്ടെടുത്ത ഇത്തിക്കര പക്കിയെയാണ് നിവിനും തിരകഥാകൃത്ത് സഞ്ജയും തിരഞ്ഞെടുത്തത്. കേരളക്കര ഇന്ന് ഒന്നടങ്കം ഏറ്റെടുത്ത പക്കി കോസ്റ്റ്യുയൂം തിരഞ്ഞെടുതത് റോഷൻ ആൻഡ്രൂസാണ്.
മോഹൻലാലിന്റെ മേക്കപ്പ് ടെസ്റ്റ് മുംബൈയിലാണ് നടത്തിയത്. ചിത്രീകരണ ദിവസത്തിന്റെ തലേന്ന് ലൊക്കേഷനിലേക്ക് മാസ് എൻട്രിയോടെയാണ് മോഹൻലാൽ കടന്നുവന്നത്. 80 % രൂപമാറ്റം മാത്രമായിരുന്നു ആദ്യം നടത്തിയിരുന്നത്, പിന്നീട് ഷൂട്ടിംഗ് ദിനത്തിൽ മോഹൻലാൽ തന്റെ മേക്കപ്പ് മാനോടൊപ്പം ചില പരീക്ഷങ്ങളും നടത്തി റോഷൻ ആൻഡ്രൂസ് പ്രതീക്ഷിച്ചതിലും മികവാർന്ന രീതിയിലാണ് പക്കിയായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. ഇടി കൊണ്ട് കണ്ണിന്റെ ഭാഗത്ത് ചെറിയൊരു മാറ്റം വരുത്തണം എന്ന മോഹൻലാലിന്റെ നിർദ്ദേശവും സംവിധായകൻ സ്വീകരിച്ചിരുന്നു. മോഹൻലാലും റോഷൻ ആൻഡ്രൂസും ലൊക്കേഷനിലേക്ക് ചെന്ന് ഇറങ്ങുമ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചത്. ഇത്തിക്കര പക്കിയുടെ ലുക്ക് പിന്നീട് ആരാധകരും സിനിമ പ്രേമികളെയും ഏറ്റെടുത്തു. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രമായി 300ഓളം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.