മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. 100 കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ ലോകം മുഴുവനും അഞ്ചു ഭാഷകളിലായി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡ് 19 ഭീഷണി മൂലം ലോക്ക് ഡൌൺ സംഭവിച്ചത്. ഏതായാലും മരക്കാർ എന്ന ചിത്രം തീയേറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യൂ എന്നും അതിനു എത്ര നാൾ വേണമെങ്കിലും തങ്ങൾ കാത്തിരിക്കുമെന്നും പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ എന്നിവർ വ്യക്തമാക്കി. മരക്കാരിനു മുൻപ് വേറെ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നും, ആളുകൾ പഴയതു പോലെ നിർഭയരായി തീയേറ്ററുകളിൽ എത്തി തുടങ്ങിയിട്ട് മാത്രമേ ഇനി മരക്കാർ റിലീസ് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. രാത്രി പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്തു, നേരം വെളുക്കുമ്പോഴേക്കും ആയിരം ഷോകൾ എങ്കിലും പിന്നിടുന്ന തരത്തിലാണ് മരക്കാർ റിലീസ് പ്ലാൻ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യത്തും ഒരുമിച്ചു റിലീസ് ചെയ്യുന്ന ചിത്രമായാണ് കൊണ്ട് തന്നെ ആ രീതിയിൽ തന്നെയാവും മരക്കാർ എത്തുക എന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. വമ്പൻ ശ്രദ്ധയാണ് ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ നേടിയെടുത്തത്. മോഹൻലാലിനൊപ്പം വലിയ താര നിരയണിനിരക്കുന്ന മരക്കാർ, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി അടുത്ത വര്ഷം തീയേറ്ററുകളിൽ എത്തും. ചിലപ്പോൾ അതിനു മുൻപ് തന്നെ ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം എത്തുമെന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.