മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരമാണ് താൻ എന്ന സത്യം മോഹൻലാൽ അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഈ വർഷവും നമ്മുക്ക് കാണാൻ കഴിയുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ എന്ന് വിമർശകർ പോലും അംഗീകരിക്കുന്ന മോഹൻലാൽ തന്റെ താര മൂല്യവും ആകാശത്തോളമെത്തിക്കുകയാണ്. മലയാള സിനിമയിലെ രണ്ടാമത്തെ ഏറ്റവും വലിയ വേൾഡ് വൈഡ് ഗ്രോസ്സർ ആയ ലൂസിഫർ ഈ വർഷം നമ്മുക്ക് സമ്മാനിച്ച മോഹൻലാലിന്റെ ഇനി വരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബഹുഭാഷാ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഇപ്പോഴിതാ പോസ്റ്റ്-പ്രൊഡക്ഷൻ പോലും പൂർത്തിയാവുന്നതിന് മുൻപേ ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ തുകക്ക് വിറ്റു പോയിരിക്കുകയാണ്.
15 കോടി രൂപ നൽകി ഓവർസീസ് വിതരണ രംഗത്തെ പ്രബല ശ്കതിയായ ഫാർസ് ഫിലിംസ് ആണ് നാല് ഭാഷകളിൽ ഉള്ള മരക്കാർ എന്ന ചിത്രത്തിന്റെ വിദേശ വിതരണ അവകാശം സ്വന്തമാക്കിയത്. മോഹൻലാലിന്റെ തന്നെ ലൂസിഫർ കയ്യിൽ വെച്ചിരുന്ന റെക്കോർഡ് ആണ് ഈ മോഹൻലാൽ- പ്രിയദർശൻ ചിത്രം റിലീസിന് മാസങ്ങൾക്കു മുൻപേ തകർത്തത്. ലൂസിഫറിന്റെ വിദേശ വിതരണവും നടത്തിയത് ഫാർസ് ഫിലിംസ് ആണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഓവർസീസ് റിലീസ് ആണ് ലൂസിഫർ നേടിയത്. മറ്റു വമ്പൻ മലയാള ചിത്രങ്ങൾ ഓവർസീസ് മാർക്കറ്റിൽ നിന്ന് ആകെ കളക്ഷൻ പോലും 15 കോടി നേടാൻ ബുദ്ധിമുട്ടുമ്പോൾ ആണ് ഈ മോഹൻലാൽ ചിത്രം ആ തുക ഓവർസീസ് വിതരണാവകാശം മാത്രമായി നേടിയെടുത്തത് എന്നത് മോഹൻലാൽ എന്ന താരത്തെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളുടെ നിരയിൽ മുകളിൽ എത്തിക്കുന്നു. ലൂസിഫർ എന്ന ചിത്രം അൻപതു കോടി രൂപയ്ക്കു മുകളിൽ ആണ് ഓവർസീസ് കളക്ഷൻ ആയി നേടിയത്. 38 കോടി രൂപ ഓവർസീസ് കളക്ഷൻ ആയി നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു ഉള്ളത്. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ മൂന്നു വേൾഡ് വൈഡ് ഗ്രോസ് നേടിയ സിനിമയിലും മോഹൻലാൽ ഉണ്ടെന്നു മാത്രമല്ല, കേരളാ ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്നു ചിത്രങ്ങളും മോഹൻലാലിന്റെ ആണ്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.