[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഗംഭീരം… ഇഷ്‌കിന് അഭിനന്ദനങ്ങളുമായി പ്രശസ്ത സംവിധായകൻ സലിം അഹമ്മദ്..!

ഇപ്പോൾ കേരളത്തിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രങ്ങളിൽ ഒന്നാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഇഷ്‌ക്. രതീഷ് രവി രചന നിർവഹിച്ചു നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നെഗറ്റീവ് വേഷത്തിൽ എത്തിയ ഷൈൻ ടോം ചാക്കോയും അതിഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസ ലഭിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനായ സലിം അഹമ്മദിൽ നിന്നാണ്.

ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹറിന് പേഴ്സണൽ മെസ്സേജ് അയച്ചാണ് സലിം അഹമ്മദ് അഭിനന്ദനം അറിയിച്ചത്. അതിന്റെ സ്ക്രീൻ ഷോട്ട് അനുരാജ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെക്കുകയും ചെയ്തു. ചിത്രം കണ്ടു എന്നും ഗംഭീരമായിട്ടുണ്ട് എന്നുമാണ് സലിം അഹമ്മദ് പറഞ്ഞിരിക്കുന്നത്. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾ ഒരുക്കിയ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ടോവിനോ തോമസ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇഷ്‌ക് എന്ന ത്രില്ലെർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇ ഫോർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ്. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ അവതരിപ്പിക്കുന്ന സച്ചി, വസുധ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.