രണ്ടു ദിവസം മുൻപാണ് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യാൻ പോവുകയാണ് എന്ന് നിർമ്മാതാവ് പ്രഖ്യാപിച്ചത്. കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോകിന്റെ നിസ്സഹരണവും മോശമായ പെരുമാറ്റവും കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും ഈ ചിത്രം തീയേറ്ററുകളിൽ എത്തരുത് എന്ന മനോഭാവത്തോടെയാണ് അവർ പ്രവർത്തിച്ചത് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അത്കൊണ്ട് തന്നെ ആശിർവാദ് സിനിമാസ് നിർമ്മിച്ച പുതിയ നാലു മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടി റിലീസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൺപതു കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച മരക്കാർ അഞ്ചു ഭാഷകളിൽ ആയാണ് ഒരുക്കിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീൽ ആണ് ഈ ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം തൊണ്ണൂറു കോടിയോളം രൂപയ്ക്കാണ് ഈ ചിത്രം വിൽക്കാൻ പോകുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആമസോൺ പ്രൈം ആണ് ഈ ചിത്രം വാങ്ങാൻ പോകുന്നത് എന്നാണ് സൂചന. ഈ വരുന്ന ക്രിസ്മസിന് ആയിരിക്കും അവർ മരക്കാർ പ്രീമിയർ ചെയ്യുക. അതുപോലെ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ 12 ത് മാൻ, മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡി എന്നിവ ഡിസ്‌നി- ഹോട് സ്റ്റാർ വാങ്ങിയെന്നും സൂചനയുണ്ട്. മോഹൻലാൽ- ഷാജി കൈലാസ് ഒരുക്കിയ എലോൺ എന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കും. അതുപോലെ ഇനി ചിത്രീകരണം തുടങ്ങാൻ പോകുന്ന മോഹൻലാൽ- വൈശാഖ് ടീമിന്റെ ചിത്രവും, തീയേറ്റർ അസ്സോസ്സിയേഷൻ ഈ നിലപാട് തുടരുകയാണെങ്കിൽ ഒടിടിയിൽ തന്നെ പോകുമെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.