മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം അമ്പരപ്പിക്കുന്ന നിലവാരമാണ് പുലർത്തിയത്. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിന്റെ സെൻസറിങ് ഈ വർഷം തന്നെ മുംബൈയിൽ വെച്ച് നടക്കുമെന്നാണ് സൂചന. അടുത്ത വർഷം ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ആക്ഷൻ ഫാന്റസി ഡ്രാമ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ഇതിന്റെ കേരളാ റിലീസുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിൽ ഏകദേശം 600 ഓളം സ്‌ക്രീനുകളിൽ ഈ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.
ഫാൻസ് ഷോസ് ഉൾപ്പെടെ ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ മൂവായിരത്തിലധികം ഷോകളാണ് പ്ലാൻ ചെയ്യുന്നത്. റെക്കോർഡ് എണ്ണം ഫാൻസ് ഷോകളാണ് മോഹൻലാൽ ആരാധകർ ഈ ചിത്രത്തിനായി പ്ലാൻ ചെയ്യുന്നതെന്നാണ് സൂചന. രാവിലെ ഏഴു മണി മുതലാണ് ഈ ചിത്രത്തിന്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുകയെന്നും സൂചനയുണ്ട്. ഇപ്പോൾ തന്നെ കേരളത്തിലെ ഒട്ടേറെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകളിൽ വെച്ച് നടത്താൻ പ്ലാൻ ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ഫാൻസ് ഷോസ് സോൾഡ് ഔട്ട് ആയിക്കഴിഞ്ഞു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പി എസ് റഫീഖ് ആണ്. . സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ എന്നിവരും, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫുമാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.