മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് സംവിധായകനും നിർമ്മാതാവും തന്നെയാണ് ഈ വിവരം അറിയിച്ചത്.
99 ഡേയ്‌സ് ഓഫ് ഫാൻബോയ് മൊമന്റ്‌സ്, എന്ന് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ച തരുൺ മൂർത്തി, ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ വരുന്ന ദിവസവും പുറത്ത് വിട്ടു. നവംബർ എട്ടിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ എന്നിവ റിലീസ് ചെയ്യുക. ടൈറ്റിൽ പോസ്റ്റർ നവംബർ 1 ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എഡിറ്റർ നിഷാദിന്റെ മരണത്തെ തുടർന്ന് നവംബർ 8 ലേക്ക് മാറ്റുകയായിരുന്നു.
L360എന്ന് താത്കാലികമായി വിളിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് വേഷമിടുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ എന്നിവരാണ്. ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും. ആശീർവാദ് റിലീസ് ആയിരിക്കും ഈ ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിക്കുക.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.