ഒരുകാലത്തു തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നായികാ താരമായിരുന്നു അംബിക. എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായി അംബിക മാറിയിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികാ വേഷം ചെയ്തു തിളങ്ങിയ അംബികയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബാലതാരമായി സിനിമയിലെത്തിയ അംബിക പിന്നീട് 200 ലേറെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു തിളങ്ങിയ ഈ നടി കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ എല്ലാ സൂപ്പർ താരങ്ങളുടെ ജോഡിയായും അഭിനയിച്ചു. സീത എന്ന മലയാളം ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അംബിക വലിയ ശ്രദ്ധ നേടുന്നത് നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ ആണ്.
മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച രാജാവിന്റെ മകൻ അംബികയ്ക്ക് വലിയ ജനപ്രീതിയാണ് നേടിക്കൊടുത്തത്. മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കി മാറ്റിയ ആ ചിത്രം വലിയ വിജയമാണ് നേടിയത്. ആ ചിത്രം ചെയ്യുമ്പോൾ മോഹൻലാലിനേക്കാൾ പ്രതിഫലം വാങ്ങുന്ന നടിയാണ് അംബിക. കാരണം അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയായിരുന്നു അവർ. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടിയായതു കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ഒരു താരം എന്ന നിലയിൽ അവർ പ്രശസ്തയായിരുന്നു. രാജാവിന്റെ മകൻ ഇറങ്ങി തൊട്ടടുത്ത വർഷം തന്നെ മോഹൻലാലിന്റെ നായികയായി ഇരുപതാം നൂറ്റാണ്ട് എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിലും അംബിക അഭിനയിച്ചു തിളങ്ങി. അഭിനേതാവ് എന്നതിലുപരി നിർമ്മാണ രംഗത്തും പ്രവർത്തിച്ച അംബിക പിന്നീട് മിനി സ്ക്രീനിലും പ്രത്യക്ഷപെട്ടു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.