ഈ വർഷത്തെ മോഹൻലാലിന്റെ ആദ്യ റിലീസ് ആയ നീരാളി ജൂലൈ പതിമൂന്നിന് റിലീസ് ചെയ്യും. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിൻറെ എക്സ്ട്രീം ലെവൽ പെർഫോമൻസ് കാണാം എന്നാണ് സംവിധായകൻ അജോയ് വർമ്മ അവകാശപ്പെടുന്നത്. അസാധാരണമായ പ്രകടനമാണ് ലാലേട്ടൻ ഈ ചിത്രത്തിൽ നല്കിയിരിക്കുന്നതെന്നും ഈ ചിത്രത്തിലെ മർമ പ്രധാനമായ രംഗങ്ങളിലെ അദ്ധേഹത്തിന്റെ ഭാവ പ്രകടനങ്ങളൊക്കെ അത്ര ഗംഭീരമാണെന്നും അജോയ് വർമ്മ പറയുന്നു. മോഹൻലാൽ ഒരു ജീനിയസ് ആണെന്നും ആ മാജിക് ഈ ചിത്രത്തിലും കാണാൻ കഴിയുമെന്നാണ് സംവിധായകൻ പറയുന്നത്.
ഒരു ഡ്രാമ ത്രില്ലർ എന്നോ അഡ്വെഞ്ചർ ത്രില്ലർ എന്നോ ഒക്കെ നീരാളി എന്ന ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോമെടിയും റൊമാന്സും ത്രില്ലും സസ്‍പെൻസുമെല്ലാം കൂട്ടിയിണക്കി നവാഗതനായ സാജു തോമസാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിൽ കാമറ വർക്കും സ്റ്റീഫൻ ദേവസ്സി സംഗീതവും നൽകിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംവിധായകനായ അജോയ് വർമ്മ തന്നെയാണ്. ബോളിവുഡ് ഫൈറ്റ് മാസ്റ്റർ ആയ സുനിൽ റോഡ്രിഗ്രസ് ആണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, നാദിയ മൊയ്തു, പാർവതി നായർ എന്നിവരും നീരാളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നീരാളിയിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.