മോഹൻലാൽ എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആണ്. ഇന്ത്യൻ സിനിമയുടെ ഈ നടന വിസ്മയം ഇപ്പോൾ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമാകുവാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ഒടിയൻ എന്ന ചിത്രത്തിനായി പതിനെട്ടു കിലോയോളം രണ്ടു മാസം കൊണ്ട് കുറച്ച മോഹൻലാലിൻറെ പുത്തൻ ലുക്ക് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാ വിഷയം ആയിരുന്നു. അതിനു ശേഷം അദ്ദേഹത്തിൽ ഓരോ ദിവസവും വരുന്ന രൂപമാറ്റം അത്ഭുതത്തോടെയാണ് മലയാളികൾ നോക്കി കണ്ടത്. ഈ അൻപത്തിയേഴാം വയസ്സിലും മോഹൻലാൽ എന്ന മഹാനടൻ സിനിമയോട് കാണിക്കുന്ന ഈ അർപ്പണ ബോധത്തെ മലയാളികൾ അത്ഭുതത്തോടു തന്നെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന രൂപമാറ്റവുമായി മോഹൻലാൽ മലയാളികളെ വിസ്മയിപ്പിക്കുകയാണ്.
ഇന്ന് മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജ് വഴി ഷെയർ ചെയ്ത പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ജിം വർക്ക് ഔട്ടിനിടെ എടുത്ത ഒരു ഫോട്ടോ ആണത്. ശരീരം ഫിറ്റ് ആക്കി മെലിഞ്ഞു സുന്ദരനായി ആണ് മോഹൻലാൽ ഈ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നമ്മുടെ യുവാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ലാലേട്ടനും ജിമ്മനായി മാറിയ ഒരു ലുക്ക്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ശാരീരികമായി അദ്ദേഹം എടുക്കുന്ന പരിശ്രമത്തിന്റെ തെളിവ് കൂടിയാണ് ഈ കിടിലൻ മേക് ഓവർ എന്ന് തന്നെ പറയാം. ഇപ്പോൾ അജോയ് വർമ്മ ഒരുക്കുന്ന നീരാളി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലുള്ള അദ്ദേഹം, ഈ വരുന്ന തിങ്കൾ മുതൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്യും. ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുക. ഒടിയൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ മാർച്ച് ഒന്ന് മുതൽ ആരംഭിക്കും എന്നാണ് സൂചന.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.