മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്ത്. 2025 മാർച്ച് 27 നു ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരള പിറവി ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാക്കൾ, നായകൻ മോഹൻലാൽ എന്നിവരാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.
ഇപ്പോൾ കേരളത്തിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന് ഒരു മാസം കൂടെ ഷൂട്ടിംഗ് ഉണ്ടാകും. ഡിസംബറിലാകും എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാവുക. ഇനി മുംബൈ, അബുദാബി, മൊറോക്കോ എന്നിവിടങ്ങളിലാണ് ചിത്രത്തിന് ഷൂട്ടിംഗ് ബാക്കിയുള്ളത് എന്നാണ് സൂചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇവർ ആദ്യമായി ഒന്നിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
മുരളി ഗോപി രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവ്, കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ്. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
മോഹൻലാൽ ഖുറേഷി എബ്രഹാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തുമ്പോൾ, അദ്ദേഹത്തിന്റെ വലം കൈയ്യായ സയ്ദ് മസൂദ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എമ്പുരാൻ പ്ലാൻ ചെയ്യുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.