success celebration of dharmayuddha mohanlal's drisyam srilankan remake
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു. മലയാളത്തിലെ ഇൻഡസ്‌ട്രി ഹിറ്റായിരുന്ന ദൃശ്യം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. തമിഴിൽ കമൽ ഹാസൻ നായകനായിയെത്തിയ ‘പാപനാശം’ എന്ന പേരിലാണ് പ്രദർശനത്തിനെത്തിയത്. ജീത്തു ജോസഫായിരുന്നു തമിഴ് പതിപ്പ് സംവിധാനം ചെയ്തിരുന്നത്. 2015ൽ അജയ് ദേവ്ഗൺ നായകനാക്കി ദൃശ്യം എന്ന പേരിൽ തന്നെ ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പ് നിഷികാന്ത് കമ്മത്താണ് സംവിധാനം ചെയ്തിരുന്നത്. വെങ്കടേശിനെ നായകനാക്കി ശ്രീപ്രിയ തെലുഗിൽ ധ്രുശ്യം എന്ന പേരിൽ പ്രദർശനത്തിനെത്തിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വൻ വിജയം കരസ്ഥമാക്കിയ ചിത്രം കടൽ കടന്നും മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ദൃശ്യത്തിന്റെ ശ്രീലങ്കൻ പതിപ്പ് ഈ അടുത്താണ് റിലീസ് ചെയ്തിരുന്നത്. മികച്ച പ്രതികരണം നേടിയ ചിത്രം ശ്രീലങ്കയിലെ എക്കാലത്തെയും വലിയ സൂപ്പര്ഹിറ്റുകളിൽ ഒന്നായി മാറിയിരുക്കുകയാണ്. ‘ധർമ്മയുദ്ധാ’ എന്നാണ് ശ്രീലങ്കൻ പതിപ്പിന്റെ ടൈറ്റിൽ. ചെയ്യാർ രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹരിചന്ദ്ര’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ കൂടിയാണ് അദ്ദേഹം. ജാക്സൻ ആന്റണിയാണ് മോഹൻലാലിന്റെ വേഷം കൈകാര്യം ചെയ്തത്. ‘ധർമ്മയുദ്ധാ’ എന്ന ചിത്രത്തിന്റെ വിജയാഘോഷം പങ്കിടുവാൻ ദൃശ്യത്തിന്റെ സംവിധായകൻ കൂടിയായ ജീത്തു ജോസഫിനെ ശ്രീലങ്കയിലേക്ക് അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു. ശ്രീലങ്കയിൽ റെക്കോർഡുകൾ സ്ഥാപിച്ചു ചിത്രം മുന്നേറുകയാണ്. മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടിയാണ് ‘ദൃശ്യം’. മലയാളത്തിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തിയ ദൃശ്യം എന്ന സിനിമക്ക് വേണ്ടി ഇന്നും അന്യ ഭാഷകളിൽ നിന്ന് വലിയ കമ്പനികൾ റീമേക്ക് അവകാശം തേടിയെത്തുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.