മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തു, ഇന്ത്യക്കു പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള താരമാണ് മോഹൻലാൽ. സാധാരണ ജനങ്ങൾക്കിടയിൽ മുതൽ സെലിബ്രിറ്റികൾക്കിടയിൽ വരെ മോഹൻലാൽ എന്ന നടന വിസ്മയത്തിനുള്ള സ്വാധീനവും സ്വീകാര്യതയും മറ്റൊരു മലയാള നടനും ഇല്ല എന്നതും നമുക്കറിയാം. ആരാധകരെ തന്റെ അനുജന്മാരെ പോലെയാണ് മോഹൻലാൽ കാണുന്നത്. എത്ര തിരക്കിലും അവരെ ചേർത്ത് പിടിക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ നമ്മൾ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ആരാധകർക്കും മോഹൻലാൽ എന്ന് പറഞ്ഞാൽ വിശദീകരിക്കാൻ ആവുന്നതിലും വലിയ ഒരു വികാരമാണ്. ഇപ്പോഴിതാ മോഹൻലാൽ എന്ന മനുഷ്യന്റെ സ്നേഹം കണ്ടു വികാരാധീനനായത് കോഴിക്കോട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് തന്നെയാണ്.
ദേവൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഈ കഴിഞ്ഞ മാർച്ച് ഇരുപത്തിയേഴിനു കോഴിക്കോട് ആർ പി മാളിൽ ആരംഭിച്ച ആശീർവാദ് സിനിമാസിന്റെ പുതിയ തിയേറ്റർ സംരംഭം ഉത്ഘാടനം ചെയ്യാൻ മോഹൻലാൽ എത്തിയിരുന്നു. കൂടെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ വ്യവസായ പ്രമുഖനായ രവി പിള്ളയും മറ്റു അതിഥികളും ഉണ്ടായിരുന്നു. അവിടെ തിരക്ക് നിയന്ത്രിച്ചു കൊണ്ട് ദേവനും നിൽക്കുന്നുണ്ടായിരുന്നു. ദേവനെ കണ്ട മാത്രയിൽ മോഹൻലാൽ അദ്ദേഹത്തെ കൈ ഉയർത്തി വീശി അടുത്തേക്ക് ക്ഷണിക്കുകയും അടുത്ത് വന്ന ദേവന്റെ കൈകൾ ചേർത്ത് പിടിച്ചു രവി പിള്ളയോട് പറഞ്ഞത് , ഇത് എന്റെ കുട്ടിയാണ് എന്നാണ് . അവിടെ അന്ന് ഉണ്ടായിരുന്നവരിൽ ഏറ്റവും സാധാരണക്കാരൻ താൻ ആയിരുന്നിരിക്കാം എന്നും ലാൽ സാറിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരാൾ ആണ് താനെന്നും ദേവൻ പറയുന്നു. ആ തന്നെ ആണ് ലാലേട്ടൻ സ്വന്തം എന്ന രീതിയിൽ പരിചയപ്പെടുത്തിയതും രവി പിള്ളയെ പോലൊരാൾ തനിക്കു അപ്പോൾ ചിരിച്ചു കൊണ്ട് ഹസ്തദാനം തരികയും ചെയ്തത് എന്ന് പറയുന്നു ദേവൻ. ആ നിമിഷം വലിയ അഭിമാനം ആണ് തോന്നിയത് എന്നും ദേവൻ പറയുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.