ആരാധകലക്ഷങ്ങൾ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ ഇന്നാണ് ആഗോള റിലീസായി എത്തിയത്. വമ്പൻ ഹൈപ്പിൽ വന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും ചരിത്രം കുറിച്ചാണ് തുടങ്ങിയത്. രജനികാന്തിനൊപ്പം മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കൂടി ഈ ചിത്രത്തിന്റെ ഭാഗമായതാണ് കേരളത്തിലും ഗൾഫിലും ഉൾപ്പെടെയുള്ള വലിയ മാർക്കറ്റുകളിൽ ഈ ചിത്രത്തിന്റെ ഹൈപ്പ് പതിന്മടങ്ങ് ഉയർത്തിയതെന്ന് നിസംശയം പറയാം. എന്നിരുന്നാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിനെ നെൽസൺ എന്ന സംവിധായകൻ എങ്ങനെയാണ് അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകരും സിനിമാ പ്രേമികളും. അവർ പ്രതീക്ഷിച്ചതിന്റെ ഇരട്ടി സന്തോഷവും ആവേശവും നൽകുന്ന രീതിയിലാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർതാരത്തെ നെൽസൺ അവതരിപ്പിച്ചത്.
മാത്യു എന്ന കഥാപാത്രമായി പത്ത് മിനിറ്റിൽ താഴെ മാത്രമാണ് മോഹൻലാൽ ചിത്രത്തിലുള്ളതെങ്കിലും, അദ്ദേഹമുള്ള രംഗങ്ങളെല്ലാം മരണ മാസ്സ് പ്രകടനമാണ് നൽകിയത്. മോഹൻലാലിന്റെ ലുക്ക്, അദ്ദേഹത്തിന്റെ സ്റ്റൈൽ, ഡയലോഡ് ഡെലിവറി, ശരീര ഭാഷ എന്നിവയെല്ലാം കണ്ട് കോരിത്തരിക്കുന്ന പ്രേക്ഷകരെയാണ് കാണാൻ സാധിക്കുന്നത്. അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ മഞ്ഞ കൂളിംഗ് ഗ്ലാസും പൂക്കളുള്ള മനോഹരമായ ഷർട്ടും ധരിച്ചു സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ സ്ലോ മോഷനിൽ മുന്നോട്ട് വരുമ്പോൾ തീയേറ്ററുകൾ പ്രകമ്പനം കൊള്ളുകയാണ്.
മോഹൻലാലും രജനികാന്തും ഒരുമിച്ചുള്ള രംഗവും അതുപോലെ ക്ളൈമാക്സിലെ ഒരു മരണ മാസ്സ് മോഹൻലാൽ സീനും പ്രേക്ഷകർ സ്വീകരിക്കുന്നത് എഴുന്നേറ്റു നിന്ന് കയ്യടിച്ചു കൊണ്ടാണ്. ഇത്രയും ഗംഭീരമായി മോഹൻലാൽ മാസ്സ് മലയാള സംവിധായകർക്ക് എന്ത്കൊണ്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്ന ചോദ്യവും പ്രേക്ഷകർ മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും മാത്യു ആയി മോഹൻലാൽ നടത്തിയ പ്രകടനം ജയിലറിന് നൽകുന്നത് മറ്റൊരു രജനികാന്ത് ചിത്രത്തിനും കേരളത്തിൽ ലഭിക്കാത്ത തരത്തിലുള്ള വമ്പൻ സ്വീകരണമാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.