മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ 72 ആം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ രാത്രി മുതൽ തന്നെ അദ്ദേഹത്തിന് ആശംസകളുമായി മലയാള സിനിമാ ലോകവും ആരാധകരും എത്തിച്ചേരുകയാണ്. മികച്ച കഥാപാത്രങ്ങളുമായി സിനിമാ പ്രേമികളെ ഇന്നും ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മഹാപ്രതിഭക്ക് ആരോഗ്യവും സന്തോഷവും സൗഖ്യവും വിജയങ്ങളും നേർന്നു കൊണ്ട് മലയാളികൾ മുന്നോട്ട് വരുമ്പോൾ, എന്നത്തേയും പോലെ ഏവരും കാത്തിരുന്നത് മലയാളത്തിന്റെ മറ്റൊരു മഹാനക്ഷത്രമായ മോഹൻലാലിന്റെ ആശംസകൾക്കാണ്. സഹോദര തുല്യമായ ബന്ധം പുലർത്തുന്ന ഇരുവരും പരസ്പരം വെച്ച് പുലർത്തുന്ന സ്നേഹം ഏതൊരാൾക്കും മാതൃകാപരമാണ്.
മമ്മൂട്ടിയെ സ്വന്തം സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്നത് പോലെ ഇച്ചാക്ക എന്ന പേരിൽ അഭിസംബോധന ചെയ്യാൻ അദ്ദേഹവും കുടുംബവും അനുവദിക്കുന്ന ഒരേ ഒരാളും ഇന്ന് മോഹൻലാൽ മാത്രമാണെന്നത് ഈ സൂപ്പർതാരങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു. പതിവ് പോലെ തന്റെ ഇച്ചാക്കക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ മുന്നോട്ടു വന്നതോടെ ഇരുവരുടെയും ആരാധകരും മലയാള സിനിമാ പ്രേമികളും ആവേശത്തിലാണ്. മമ്മൂട്ടിയുടെ ഈ ജന്മദിനവും ഉത്സവം പോലെ ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. അത്‌പോലെ ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ വമ്പൻ അപ്‌ഡേറ്റുകളും ഇന്ന് പുറത്തു വിടുമെന്നാണ് സൂചന. കണ്ണൂർ സ്‌ക്വാഡ്, കാതൽ, ബസൂക്ക, ഭ്രമയുഗം എന്നിവയാണ് അദ്ദേഹം അഭിനയിച്ച് ഇനി വരാനുള്ള പ്രധാന ചിത്രങ്ങൾ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.