Mohanlal's birthday wish for Mammootty; Video going viral.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ദിവസമാണ്. ആരാധകരും സിനിമാ പ്രേമികളും സിനിമാ ലോകത്തെ പ്രമുഖരും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിത്തുടങ്ങിയിരുന്നു. എന്നാൽ മലയാളികൾ എന്നും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മലയാളത്തിന്റെ മറ്റൊരു താരസൂര്യനായ മോഹൻലാൽ മമ്മൂട്ടിക്കേകുന്ന ആശംസകൾ കാണാനും കേൾക്കാനുമാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ എല്ലാവരേക്കാളും മുൻപ് തന്നെ മാധ്യമങ്ങളിലൂടെ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് മോഹൻലാൽ വന്നു ചേർന്നു. തന്റെ ഏറ്റവുമടുത്ത സുഹൃത്തും തനിക്കു സ്വന്തം ജ്യേഷ്ഠനെ പോലെ പ്രീയപെട്ടവനുമായ മമ്മുക്ക എന്ന ഇച്ചാക്കക്കു പിറന്നാൾ ഉമ്മകൾ എന്ന് മോഹൻലാൽ ആശംസിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നാൽപ്പതു വർഷത്തിലധികം നീണ്ട സൗഹൃദം ആണ് തങ്ങൾ തമ്മിൽ ഉള്ളതെന്ന് മോഹൻലാൽ പറയുന്നു. ഉയർച്ചയിലും താഴ്ചയിലും സങ്കടത്തിലും സന്തോഷത്തിലുമെല്ലാം ഒപ്പമുണ്ടായിരുന്നവർ ആണ് തങ്ങളെന്നും മോഹൻലാൽ പറഞ്ഞു.
അൻപത്തിമൂന്നോളം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയെ കുറിച്ച് പറയുമ്പോൾ ഇവർ രണ്ടു പേരുടെയും പേര് പറയാതെ ആ ചരിത്രം മുന്നോട്ടു നീങ്ങില്ല. മോഹൻലാൽ എന്ന് പറയുമ്പോൾ മമ്മൂട്ടിയുടേയും മമ്മൂട്ടി എന്ന് പറയുമ്പോൾ മോഹൻലാലിന്റേയും പേര് ചേർത്ത് പറഞ്ഞാണ് മലയാളികൾക്ക് ശീലം. നാലു പതിറ്റാണ്ടുകൾക്ക് മുൻപും ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. ഏതായാലും ഇനിയും തങ്ങൾ ഒരുമിച്ചു അഭിനയിക്കുന്ന ചിത്രങ്ങൾ ഉണ്ടാവാനും അതുപോലെ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ജഗദീശ്വരൻ ഇച്ചാക്കയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു എന്നും മോഹൻലാൽ പറയുന്നു. തങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും സ്നേഹവും മോഹൻലാൽ എടുത്തു പറയുന്നുണ്ട്. മോഹൻലാൽ നൽകിയ ഈ ആശംസയാണ് ഇന്നത്തെ ഏറ്റവും വലിയ സന്തോഷവും ആഘോഷവുമെന്നും മമ്മൂട്ടി ആരാധകർ കൂടി പറയുമ്പോൾ മലയാളത്തിലെ താരരാജാക്കന്മാരുടെ പേരുകൾ ഒരിക്കൽ കൂടി ചേർത്ത് വെക്കുകയാണ് മലയാളത്തിന്റെ മനസ്സ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.