പ്രതീക്ഷിച്ചതു പോലെ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിൻറെ ജന്മദിനം ഓൾ ഇന്ത്യ ലെവലിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും മാത്രമല്ല ബോളിവുഡിൽ നിന്നടക്കമുള്ള ഇന്ത്യൻ സിനിമയിലെ പ്രമുഖർ എല്ലാവരും മോഹൻലാലിന് തങ്ങളുടെ ആശംസകളുമായി എത്തി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനെന്നും മലയാള സിനിമയിലെ അൾട്രാ സൂപ്പർ സ്റ്റാർ എന്നുമൊക്കെ വിശേഷിപ്പിച്ചായിരുന്നു ഏവരും തങ്ങളുടെ പ്രീയപ്പെട്ട മോഹൻലാൽ സാറിനെ വിഷ് ചെയ്തത്.
ഇന്നലെ രാത്രി നിവിൻ പോളി, ആന്റണി വർഗീസ്, അരുൺ ഗോപി എന്നിവർ തുടങ്ങി വെച്ച ആശംസാ പ്രവാഹം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ കൊടുംകാറ്റായി മാറി.
മമ്മൂട്ടി, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, ദുൽകർ സൽമാൻ, പ്രിയദർശൻ , സിദ്ദിഖ്, ഷറഫുദീൻ, കൃഷ്ണ ശങ്കർ, സിജു വിൽസൺ, അജു വര്ഗീസ്, പ്രിത്വി രാജ് സുകുമാരൻ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, കൃഷ്ണ പ്രഭ, അനന്യ, ലക്ഷ്മി ഗോപാല സ്വാമി, വരദ, ശരണ്യ, ഇനിയ, കവിത നായർ, ദൃശ്യ, പീറ്റർ ഹെയ്‌ൻ, ജൂനിയർ എൻ ടി ആർ, ത്രിവിക്രം ശ്രീനിവാസ്, ഹൃതിക് റോഷൻ, ജിതേഷ് പിള്ളൈ, ഉണ്ണി മുകുന്ദൻ , മിഥുൻ രമേശ്, ടോവിനോ തോമസ്, ജയറാം, ഗിന്നസ് പക്രു, ടിനി ടോം, ബിജു സോപാനം, ഹരിശ്രീ അശോകൻ, ശാലിൻ, സുജാത മോഹൻ, ശ്രീകുമാർ മേനോൻ, ഗൗരവ് മേനോൻ, ജിബു ജേക്കബ്, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, ടോമിച്ചൻ മുളക് പാടം, സ്റ്റണ്ട് സിൽവ, വംശി കാക, അനു സിതാര , വിക്രം, ആഷിക് അബു, ഇവാന, നസ്രിയ നാസിം, അനുപമ പരമേശ്വരൻ, മീര നന്ദൻ, പാർവതി നമ്പ്യാർ, പ്രിയങ്ക നായർ, അരുൺ നാരായണൻ, അഞ്ജലി നായർ, രാജീവ് നായർ, മീന, അരുൺ കുര്യൻ, ശരത് കുമാർ, അശ്വിൻ, ജയസൂര്യ, ശ്രാവൺ മുകേഷ്, പ്രയാഗ മാർട്ടിൻ, ശങ്കർ, അല്ലു സിരിഷ്, മേജർ രവി, മണി കുട്ടൻ, സാജിദ് യഹിയ, ലാൽ, അഞ്ജലി അമീർ, വിവേക് ഗോപൻ, ജെന്നിഫർ ആന്റണി, ബേബി മീനാക്ഷി, ശ്രീയ ജയ്ദീപ്, വീണ നായർ തുടങ്ങി ഒരുപാട് സെലിബ്രിറ്റികൾ ആണ് മോഹൻലാലിന് ജന്മ ദിന ആശംസകൾ നേർന്നത്.
ഇത് കൂടാതെ ബുക്ക് മൈ ഷോ, പ്രമുഖ തെലുങ്കു, തമിഴ് മീഡിയ പേജുകൾ, ടൈംസ് മ്യൂസിക്, ഐഫ ഉത്സവ്, തമിഴിലെയും തെലുങ്കിലെയും ബോളിവുഡിലെയും പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ തുടങ്ങി ഓൾ ഇന്ത്യ ലെവലിൽ ഉള്ള ഒരുപാട് പ്രശസ്ത വ്യക്തികളും മീഡിയകളും ഇന്ത്യൻ സിനിമയുടെ ഈ നടനവിസ്മയത്തിനു ജന്മദിന ആശംസകൾ നേർന്നു.
ഒരു മലയാള നടന്റെ ജന്മദിനത്തിൽ ആദ്യമായാണ് ട്വിറ്റെറിൽ ഓൾ ഇന്ത്യ തലത്തിൽ ആശംസകൾ ട്രെൻഡ് ചെയ്യുന്നത്. അതും ട്വീറ്റിന്റെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ഹാപ്പി ബര്ത്ഡേ മോഹൻലാൽ എന്ന ആശംസ ട്രെൻഡ് ആയതു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.