മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം എന്ന് തന്നെ പറയാം. 50 കോടിയോളം മുതൽമുടക്കിൽ ഒരുക്കുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ് അടൂർ ഗോപാലകൃഷ്ണനോടൊപ്പം നിരവധി വർഷം സഹസംവിധായകനായി പ്രവർത്തിച്ച സജീവ് പിള്ള നിരവധി വർഷത്തെ പഠനത്തിനൊടുവിലാണ് ചിത്രത്തിലേക്ക് എത്തിച്ചേരുന്നത്. തിരുനാവായ മണപ്പുറത്ത് നടന്നുകൊണ്ടിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കം മഹോത്സവത്തിന് ആസ്പദപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. പോരാളിയും കർഷകനും സ്ത്രൈണത നിറഞ്ഞ കഥാപാത്രവും അതിൽ ഉൾപ്പെടുന്നു. മമ്മൂട്ടിയുടെ ഇന്നേ വരെ കണ്ടതിൽ വച്ച് വളരെ വ്യത്യസ്തമായ ഒന്നായിരിക്കും ഈ സ്ത്രൈണത നിറഞ്ഞ കഥാപാത്രം എന്നാണ് വിലയിരുത്തൽ. 35 മിനിറ്റോളം മമ്മൂട്ടി സ്ത്രൈണ കഥാപാത്രമായി എത്തുന്നുവെന്ന വാർത്തകൾ മുൻപു തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആരാധകർ കഥാപാത്രത്തിന്റെ പോസ്റ്ററുമായി എത്തിയിരിക്കുകയാണ്. ഇന്നാലെ പുറത്ത് വന്ന ഫാൻ മെയ്ഡ് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി കഴിഞ്ഞു എന്നു പറയാം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞദിവസമാണ് കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ചത്. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തും.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.