Mohanlal's Birthday Is Actors Day, says Jayasurya
ഓരോ ആഘോഷങ്ങൾ ഓരോ പ്രത്യേക ദിവസങ്ങളിൽ ആയി കൊണ്ടാടുന്നവരാണ് നമ്മൾ. ഓരോന്നിനെയും പ്രതിനിധീചരിച്ചും ഓരോ കാര്യങ്ങളുടെ പ്രാധാന്യവുമനുസരിച്ചു അതിനു വേണ്ടി ഒരു ദിവസം നമ്മൾ മാറ്റി വെക്കാറും ഉണ്ട്. ഇന്ന് മെയ് 21 എന്ന തീയതി മലയാളികൾ ആഘോഷിക്കുന്നത് ഇന്ന് അവരുടെ ലാലേട്ടന്റെ ജന്മദിനം ആയതു കൊണ്ടാണ്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേതാവ് എന്ന് വിലയിരുത്തപ്പെടുന്ന മോഹൻലാലിന് ജന്മദിന ആശംസകളുമായി മലയാള സിനിമാ ലോകവും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ മുന്നോട്ടു വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അതിൽ തന്നെ മോഹൻലാൽ എന്ന നടനോടുള്ള പലരുടെയും അടങ്ങാത്ത ആവേശവും ആരാധനയും വ്യക്തമാണ് താനും . ഇപ്പോഴിതാ നടൻ ജയസൂര്യ ലാലേട്ടന് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് പറയുന്നത് മോഹൻലാലിന്റെ ജന്മദിനം ആക്ടേഴ്സ് ഡേ ആണെന്നാണ്. ജയസൂര്യയുടെ ഈ പ്രയോഗം ഇപ്പോൾ ഏവരും ഒരുപോലെ ഏറ്റെടുത്തും കഴിഞ്ഞു.
മോഹൻലാൽ ആയി വളരെയധികം സൗഹൃദം പുലർത്തുന്ന ജയസൂര്യ സിനിമയിൽ എത്തിച്ചേരുന്ന കാലത്തിനു മുൻപേ തൊട്ടേ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമായിരുന്നു. തന്റെ മോഹൻലാൽ ആരാധന പല തവണ വ്യക്തമായി പറഞ്ഞിട്ടുള്ള ജയസൂര്യയുടെ ഈ ജന്മദിന ആശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മോഹൻലാൽ- ജയസൂര്യ കൂട്ടുകെട്ടിൽ ഒരു ചിത്രം എപ്പോൾ സംഭവിക്കും എന്നത് കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. മോഹൻലാലിനൊപ്പം വർഷങ്ങൾക്കു മുൻപ് കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ ആണ് ജയസൂര്യ ഇതിനു മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.