കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി റിലീസ് ചെയ്ത, ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിലെ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. സ്ത്രീധനത്തിനെതിരെ മോഹൻലാലിൻറെ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം പറയുന്ന സംഭാഷണം എല്ലാവരുടെയും ഇടയിൽ സൂപ്പർ ഹിറ്റായി മാറി. അതിനൊപ്പം മോഹൻലാൽ അതിൽ ഉപയോഗിച്ച നെയ്യാറ്റിൻകര സ്ലാങ്ങും വമ്പൻ പ്രശംസയാണ് ഏറ്റു വാങ്ങിയത്. ഇപ്പോഴിതാ, ഈ വീഡിയോ ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആവുകയാണ്. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ മീഡിയകൾ എല്ലാം ഷെയർ ചെയ്ത ഈ വീഡിയോ പ്രമുഖ അന്യ ഭാഷാ ചാനലുകളിലും വാർത്തയായി വന്നു. സ്ത്രീധനത്തിനെതിരെ മോഹൻലാൽ ആ വീഡിയോക്ക് ഒപ്പം പറഞ്ഞ വാക്കുകളും ഏവരും ഏറ്റെടുക്കുകയും വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരമായ സുരേഷ് റെയ്നയും ഈ വീഡിയോ ലൈക് ചെയ്തിരിക്കുകയാണ്.
മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സുരേഷ് റെയ്ന ലൈക് ചെയ്തിരിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, യുവരാജ് സിങ്, രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, വനിതാ ക്രിക്കറ്റ് താരമായ വേദ കൃഷ്ണമൂർത്തി എന്നിവരും പ്രശസ്ത ഇന്ത്യൻ സ്പോർട്സ് താരങ്ങളായ വിജേന്ദർ സിങ്, സുനിൽ ഛേത്രി, പി വി സിന്ധു, രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരുമെല്ലാം മോഹൻലാലുമായി ട്വിറ്ററിൽ സമ്പർക്കം പുലർത്തുന്നവരും അദ്ദേഹത്തോടുള്ള തങ്ങളുടെ സ്നേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇപ്പോഴിതാ സുരേഷ് റെയ്ന കൂടി മോഹൻലാൽ പോസ്റ്റ് ചെയ്ത വീഡിയോ ലൈക് ചെയ്തതോടെ ആറാട്ടിലെ ഈ വീഡിയോ രാജ്യമെങ്ങും ശ്രദ്ധ നേടിക്കഴിഞ്ഞു. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രം ഉദയ കൃഷ്ണയാണ് രചിച്ചത്. പൂജ റിലീസ് ആയി ഒക്ടോബറിൽ ആണ് ആറാട്ട് റിലീസ് ചെയ്യുക.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.