[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്‌യുടെ ഇഷ്ടനടൻ ഈ യുവ താരം; സ്‌ക്രീനിൽ താരത്തെ കണ്ട വിജയ് ആർപ്പു വിളിച്ച അനുഭവം വെളിപ്പെടുത്തി സഹതാരം..

തമിഴകത്തെ മാത്രമല്ല, ഇന്നത്തെ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കുറച്ചു ദിവസം മുൻപ് തന്റെ ജന്മദിനം ആഘോഷിച്ച വിജയ്, തന്റെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടി പുറത്തു വിട്ടിരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് എന്ന ചിത്രമാണ് വിജയ്‌യുടെ അടുത്ത റിലീസ്. ഇന്ത്യക്കു അകത്തും പുറത്തും വമ്പൻ ആരാധക വൃന്ദമുള്ള താരമാണ് വിജയ്. എന്നാൽ വിജയ്ക്കും ഇതുപോലെ ഒരു താരത്തോട് വലിയ ആരാധന ഉണ്ടെന്ന കാര്യം ഇപ്പോൾ ഒരു സഹതാരം വെളിപ്പെടുത്തുകയാണ്. മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ്‌യുടെ നായികാ വേഷം ചെയ്ത മലയാളി താരം മാളവിക മോഹനൻ ആണ് ഈ കാര്യം തുറന്നു പറയുന്നത്. ബോളിവുഡ് താരം ടൈഗർ ഷെറോഫ് ആണ് വിജയ് ഏറെ ഇഷ്ട്ടപ്പെടുന്ന ആ നടൻ എന്ന് മാളവിക പറയുന്നു. 

മുംബൈയില്‍ നടന്ന ബാഗി 3  യുടെ സ്‌ക്രീനിംഗിനിടെയാണ് താന്‍ ഇത് മനസിലാക്കിയത് എന്നും, ചിത്രത്തില്‍ ടൈഗറിന്റെ ഇന്‍ട്രോ സീനില്‍ വിജയ് തലൈവാ എന്നു ആര്‍പ്പുവിളിച്ചുവെന്നും മാളവിക വെളിപ്പെടുത്തുന്നു. ആക്ഷൻ രംഗങ്ങൾക്കും നൃത്തത്തിനും പേര് കേട്ട നടനാണ് ടൈഗർ ഷെറോഫ്. വിജയ് എന്ന നടനും ഏറെ ആരാധകർ ഉള്ളത് അദ്ദേഹത്തിന്റെ ആക്ഷൻ, നൃത്ത രംഗങ്ങളാൽ ആണ്. ഏതായാലും വിജയ്ക്ക് ഈ ബോളിവുഡ് യുവ താരത്തെ വലിയ ഇഷ്ടമാണെന്നു തന്റെ അനുഭവം സാക്ഷ്യമാക്കി മാളവിക പറയുന്നു. മലയാളത്തിൽ മോഹൻലാൽ, ദിലീപ് എന്നിവരെയാണ് തനിക്കു കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞിട്ടുള്ള വിജയ് മോഹൻലാലിനൊപ്പം തമിഴിൽ ജില്ലാ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.