യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രമായ ലൂസിഫെറിലെ നായകൻ, സൂപ്പർ താരം മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലെയും നായക വേഷം ചെയ്യുന്നത്. മോഹൻലാലിന് ഒപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അച്ഛനും മകനും ആയാണ് ഇവർ ഇതിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിഹാസത്തോടൊപ്പം തോളോട് തോൾ ചേർന്ന് എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ചിരിച്ചു കൊണ്ട് തോൾ ചേർത്തു നിൽക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.
ഇതേ ചിത്രം തന്നെ പൃഥ്വിരാജ് എന്ന നടനോടൊപ്പം എന്ന കുറിപ്പോടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്. അതിനു മുൻപ് പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും മോഹൻലാൽ പങ്കു വെച്ചിരുന്നു. 7 വർഷം മുൻപ് പുറത്തു വന്ന ജില്ല എന്ന തമിഴ് ചിത്രത്തിലെ മോഹൻലാൽ- വിജയ് പോസ്റ്ററുമായി സാമ്യമുള്ള ഒരു സ്റ്റിൽ ആണ് ഇപ്പോൾ ബ്രോ ഡാഡി ടീമിൽ നിന്ന് വന്നിരിക്കുന്നത്. ആ ചിത്രത്തിലും അവർ അച്ഛനും മകനും ആയാണ് അഭിനയിച്ചത് എന്നതാണ് കൗതുകകരമായ കാര്യം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.