[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിടിലൻ ലുക്കിൽ മെഗാ സ്റ്റാർ; പുഴു ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം പൂർത്തിയാക്കിയ മമ്മൂട്ടി ഈ മാസം ആദ്യ ആഴ്ച കഴിഞ്ഞാണ് പുഴുവിൽ ജോയിൻ ചെയ്തത്. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തികച്ചും അപ്രതീക്ഷിതമായി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. കിടിലൻ ലുക്കിൽ ഒരു തോക്കുമായി കാറിൽ ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുക. ഭീഷ്മ പർവ്വം സിനിമയിൽ നീണ്ട മുടിയും താടിയും വളർത്തിയ ലുക്കിൽ ആയിരുന്നു മമ്മൂട്ടി. എന്നാൽ പുഴുവിൽ താടി മുഴുവൻ എടുത്തു, മുടിയും മുറിച്ചാണ് മമ്മൂട്ടി എത്തുന്നത്. ഇതിൽ ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത് എന്ന ചില റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതാണെന്നും ആ കഥാപാത്രം സ്വർഗാനുരാഗി ആണെന്ന തരത്തിലുമുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പാർവതി തിരുവോത് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പാർവതി ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന പുഴുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. തേനി ഈശ്വർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയിയും എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫുമാണ്. മമ്മൂട്ടിക്കും പാർവ്വതിക്കും ഒപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി കലാകാരൻമാർ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഏതായാലും ഇപ്പോൾ വന്ന ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.