മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ഏതു വേഷവും സ്വാഭാവികമായി അഭിനയിക്കുന്ന ഒരു താരമാണ്. ഏതു ഭാവവും രസവും അതിന്റെ പൂർണതയിൽ എത്തിക്കാൻ മോഹൻലാൽ എന്ന നടനവിസ്മയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഏത് വേഷം ആണെങ്കിലും അതിനോടൊപ്പം തന്നെ പ്രണയഭാവവും അദ്ദേഹം അതിമനോഹരമായി കൈകാര്യം ചെയ്യുന്നത് പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. ലോകം ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ നായകൻ കൂടിയായ ലാലേട്ടൻ, എല്ലാവർക്കും വാലെന്റൈൻസ് ഡേ ആശംസകൾ അറിയിച്ചിരിക്കുകയാണ്. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് തന്റെ ആരാധകർക്ക് അദ്ദേഹം മനോഹരമായ ഒരു പ്രണയ ദിനം ആശംസിച്ചിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും മികച്ച ഒരു പിടി പ്രണയ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരമാണ് മോഹൻലാൽ. നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമനും സോഫിയയും, തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്‌ണനും, തേന്മാവിൻ കൊമ്പത്തിലെ മാണിക്ക്യനും കാർത്തുമ്പിയും തുടങ്ങി, പവിത്രം, കാലാപാനി, നിർണ്ണയം, യോദ്ധ, ഗാന്ധർവം, രാവണൻ പ്രഭു, താളവട്ടം, ചിത്രം, അധിപൻ, നരസിംഹം, വന്ദനം, എയ് ഓട്ടോ , ഉദയനാണു താരം, ചന്ദ്രോത്സവം, ദേവാസുരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കാസനോവ തുടങ്ങി ഒട്ടേറെ മോഹൻലാൽ ചിത്രങ്ങളിലെ പ്രണയ രംഗങ്ങളും പ്രൊപോസിംഗ് രംഗങ്ങളുമാണ് ഇന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും സ്റ്റാറ്റസുകൾ ആയി നിറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.