[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കത്തിന് വേണ്ടി മംഗലാപുരത്തു കൂറ്റൻ സെറ്റുകൾ..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. നവാഗതനായ സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തിങ്കളാഴ്ച മുതൽ മംഗലാപുരത്തു ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പന്ത്രണ്ട് വർഷത്തോളം സമയമെടുത്തു ആണ് അദ്ദേഹം ഈ ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കിയത്. മുപ്പതു കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നേരത്തെ പ്രിത്വിരാജ് – ആർ എസ് വിമൽ ടീമിന്റെ കർണ്ണൻ നിർമ്മിക്കാനിരുന്നതും വേണു കുന്നപ്പിള്ളി ആയിരുന്നു. പക്ഷെ ബഡ്ജറ്റ് സംബന്ധമായ കാര്യങ്ങളിൽ വന്ന ചില പ്രശ്നങ്ങൾ മൂലം അദ്ദേഹം അതിൽ നിന്നു പിന്മാറുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന കൂറ്റൻ സെറ്റുകളുടെ ചിത്രങ്ങൾ ആണ്.

മംഗലാപുരം ആണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അവിടെയാണ് ചിത്രത്തിന് വേണ്ടിയുള്ള വമ്പൻ സെറ്റുകളുടെ പണി നടക്കുന്നത്. ഈ മാസത്തെ ആദ്യ ഷെഡ്യൂളിൽ ഏകദേശം രണ്ടാഴ്ച്ച ഷൂട്ടിങ് മാത്രമേ അവിടെ കാണു. ശേഷം വരുന്ന ഷെഡ്യൂളുകൾ മെയ് മാസം മുതലേ ആരംഭിക്കൂ.

മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്ന മമ്മൂട്ടി വീണ്ടും ഷാജി പാടൂർ ഒരുക്കുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാമാങ്കത്തിന് സംഗീതം ഒരുക്കുന്നത് എം ജയചന്ദ്രൻ ആണ്. പ്രശസ്ത ക്യാമറാമാൻ ജിം ഗണേഷ് ദൃശ്യങ്ങൾ ഒരുക്കുമ്പോൾ, കളരി അടിസ്ഥാനമാക്കിയുള്ള സംഘട്ടനങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്‌ പ്രശസ്ത സംഘട്ടന സംവിധായകൻ ആയ കെച്ചെ ആണ്. വിശ്വരൂപം, തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം ആണ് സംഘട്ടനം ഒരുക്കിയത്. ബാഹുബലിക്ക് വി എഫ് എക്‌സ് ഒരുക്കിയ ടീമിനെയാണ് മാമാങ്കത്തിന് വേണ്ടിയും കൊണ്ടു വരാൻ ശ്രമിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നീരജ് മാധവ്, ധ്രുവൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

5 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.