മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുയാണ്. മലയാളികൾ സ്നേഹത്തോടെ ദാസേട്ടൻ എന്ന് വിളിക്കുന്ന യേശുദാസിനു അതേ സ്നേഹത്തോടെ മലയാളികൾ ഏട്ടൻ സ്ഥാനം മനസ്സ് കൊണ്ട് കൊടുത്ത ലാലേട്ടനും ജന്മ ദിനാശംസകൾ നേർന്നു കഴിഞ്ഞു . തനറെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പേജിൽ യേശുദാസുമൊത്തുള്ള ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് മോഹൻലാൽ ജന്മ ദിനാശംസകൾ നേർന്നത്. ഭൂമിയിൽ ജീവിക്കുന്ന ഗന്ധർവനാണ് യേശുദാസ് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിട്ടുണ്ട്. യേശുദാസിന്റെ കുടുംബവുമായി പോലും വളരെയേറെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. തന്നെ ലാലു എന്നാണ് അദ്ദേഹം വിളിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്.
മോഹൻലാൽ അഭിനയിച്ച സംഗീത പ്രാധാന്യമുള്ള ചിത്രങ്ങൾ ആയ ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമല ദളം എന്നീ ചിത്രങ്ങളിൽ ഒക്കെ യേശുദാസ് പാടിയ ക്ലാസിക് ഗാനങ്ങൾ ഉണ്ട്. യേശുദാസ് – രവീന്ദ്രൻ- മോഹൻലാൽ കൂട്ടുകെട്ടിൽ വന്നിട്ടുള്ള ഗാനങ്ങൾ എല്ലാം തന്നെ ക്ലാസിക്കുകൾ ആണ്. ഭൂമിയിൽ മലയാളികൾ ഉള്ള സ്ഥലങ്ങളിലെല്ലാം ഓർമ വെച്ച് തുടങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങൾ മുതൽ ഓർമ്മകൾ മാഞ്ഞു തുടങ്ങുന്ന വൃദ്ധർ വരെ ഒറ്റയടിക്ക് തിരിച്ചറിയുന്ന ഒരു സ്വരം ഉണ്ടെങ്കിൽ അത് യേശുദാസിന്റെ മാത്രം ആയിരിക്കുമെന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. ദൈവങ്ങൾ പോലും ആ ശബ്ദത്തിനു കാത്തു നിൽക്കുന്നതായി തനിക്കു തോന്നിയിട്ടുണ്ട് എന്നും മോഹൻലാൽ തന്റെ പ്രീയപ്പെട്ട ദാസേട്ടനെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.