[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇരുന്നൂറിൽ അധികം സ്‌ക്രീനുകളുമായി പ്രണവ് മോഹൻലാലിന്റെ ആദി ജനുവരി 26 മുതൽ..!

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രം ഈ വരുന്ന ജനുവരി 26 മുതൽ പ്രദർശനത്തിന് എത്തുകയാണ്. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം വൈകാരികതക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ചിത്രം ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ മാത്രം ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആയിരിക്കും ആദി എത്തുക എന്നതാണ്. ഇത് സത്യമായാൽ ഒരു പുതുമുഖ നടന് മലയാള സിനിമയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസ് ആയിരിക്കും ആദി നേടുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറുന്നു എന്നതും ജീത്തു ജോസഫ് എന്ന പേരും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ട്.

ആദിയുടെ ട്രൈലെർ, ആദ്യ വീഡിയോ സോങ് എന്നിവ പുറത്തിറങ്ങിയിരുന്നു. ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ അനിൽ ജോൺസൻ ഈണമിട്ട സൂര്യനെ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ആദിയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പ്രണവിന് പുറമെ സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. സതീഷ് എസ് കുറുപ്പ്യ് ദൃശ്യങ്ങൾ നൽകിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അയൂബ് ഖാൻ ആണ്. ആശീർവാദ് സിനിമാസിന്റെ ആദ്യ നിർമ്മാണ സംരംഭമായ, മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മോഹൻലാൽ ചിത്രം നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് മോഹൻലാലിന്റെ മകൻ അരങ്ങേറുന്ന ആദിയും ആശീർവാദ് സിനിമാസ് റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.