തമിഴകത്തിന്റെ ദളപതി ആയ വിജയ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയ വഴി വിജയ് ആരാധകരും അതുപോലെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും വിജയ്ക്ക് ജന്മദിന ആശംസകൾ നേരുകയാണ്. സൗത്ത് ഇൻഡ്യൻ സിനിമയിലെ പ്രമുഖരും വിജയ്ക്ക് ജന്മദിന ആശംസകൾ നേർന്നു. മലയാള സിനിമയിൽ നിന്നും ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ആന്റണി വർഗീസ് തുടങ്ങി ഒട്ടേറെ പേർ വിജയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആ ജന്മദിന സന്ദേശവും വിജയ്ക്കായി മലയാള സിനിമയിൽ നിന്നെത്തിക്കഴിഞ്ഞു. മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും ആയ മോഹൻലാൽ ആണ് ഇപ്പോൾ വിജയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഏകദേശം ആറു വർഷങ്ങൾക്കു മുമ്പ് ജില്ല എന്ന തമിഴ് ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.
അന്ന് തൊട്ടേ വലിയ സൗഹൃദവും അടുപ്പവും കാത്തു സൂക്ഷിക്കുന്ന ഇവർ ഒരിക്കൽ കൂടി ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. താൻ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണെന്ന് വിജയ് മീഡിയ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുമുണ്ട്. ഏതായാലും മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ താരമായ മോഹൻലാലും തമിഴിലെ ഇപ്പോഴത്തെ ഏറ്റവും വലിയ താരമായ വിജയും ഒന്നിക്കുന്ന ഒരു ചിത്രം ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടൻ ആണ് വിജയ്. മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് ഡേ കലക്ഷൻ റെക്കോർഡ് ഉള്ള നടന്മാരിൽ ഒരാളും വിജയ് ആണ്. ആറ്റ്‌ലി ചിത്രമായ ബിഗിൽ ആണ് വിജയ് നായകനായി എത്താൻ പോകുന്ന അടുത്ത ചിത്രം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.