മലയാള സിനിമയുടെ ആക്ഷൻ കിംഗ് അല്ലെങ്കിൽ ആക്ഷൻ സൂപ്പർ സ്റ്റാർ ആയാണ് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. തീപ്പൊരി ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത സുരേഷ് ഗോപി തൊണ്ണൂറുകളിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം മലയാള സിനിമ അടക്കിവാണ ഒരു താരം തന്നെയാണ്. കേരളത്തിന് അകത്തും പുറത്തെയും വമ്പൻ മാർക്കറ്റു സ്വന്തമാക്കിയ ഈ താരം ഒരു നടൻ എന്ന നിലയിലും നമ്മളെ വിസ്മയിപ്പിച്ച ചിത്രങ്ങൾ ഏറെ. സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐ പി എസും, ആനക്കാട്ടിൽ ചാക്കോച്ചിയും നന്ദഗോപാലും കുട്ടപ്പായിയും ഈശോ പണിക്കരും എല്ലാം ഇന്നും പ്രേക്ഷകരുടെ ഹരം ആണ്. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഈ ആക്ഷൻ സൂപ്പർ സ്റ്റാറിന് ജന്മദിന ആശംസകളുമായി പതിവ് പോലെ തന്നെ മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയുടെ നടനവിസ്മയവുമായ മോഹൻലാൽ എത്തി.
ഒരുപാട് വർഷങ്ങൾ ആയി സുരേഷ് ഗോപിക്ക് മുടങ്ങാതെ ജന്മദിന ആശംസകൾ അറിയിക്കുന്ന മലയാള താരമാണ് മോഹൻലാൽ എന്നതും ശ്രദ്ധേയമാണ്. അവർ തമ്മിൽ ഉള്ള സൗഹൃദവും അവരുടെ കുടുംബങ്ങൾ തമ്മിൽ നിലനിർത്തുന്ന സ്നേഹവും ഏവർക്കും അറിയാം. ടി പി ബാലഗോപാലൻ എം എ എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗത്തിൽ മാത്രം മാത്രം അഭിനയിച്ചു എത്തിയ സുരേഷ് ഗോപി പിന്നീട് മോഹൻലാലിനൊപ്പം വില്ലൻ ആയും സഹനടൻ ആയും എല്ലാം അഭിനയിച്ചിട്ടുണ്ട്. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, മണിച്ചിത്രത്താഴ്, ഗുരു, രക്തസാക്ഷികൾ സിന്ദാബാദ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി എന്നീ മോഹൻലാൽ നായകനായ ചിത്രങ്ങളിൽ സുരേഷ് ഗോപി ഗംഭീര വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി നായകനായ സമ്മർ ഇൻ ബേത്ലഹേം , ജനകൻ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.