ഭാരതത്തിന്റെ പ്രധാന മന്ത്രി ആയി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബഹുമാനപെട്ട ശ്രീ നരേന്ദ്ര മോഡി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ അറുപത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന മോദിക്ക് രാജ്യത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും ജന്മദിന സന്ദേശങ്ങൾ ഒഴുകുകയാണ്. കേരളത്തിൽ നിന്നും പ്രമുഖ വ്യക്തികൾ പ്രധാന മന്ത്രിക്കു ജന്മദിന ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മലയാളത്തിന്റെ സ്വന്തം മോഹൻലാലും നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകളുമായി എത്തി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്, ട്വിറ്റെർ പേജുകളിലൂടെ ആണ് മോഹൻലാൽ പ്രധാന മന്ത്രിക്കു ജന്മദിന ആശംസകൾ അറിയിച്ചത്. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.
കഴിഞ്ഞ വർഷം മോഹൻലാൽ മോദിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ നടത്തുന്ന ജീവ കാരുണ്യ സംഘടനയായ വിശ്വ ശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരു കാൻസർ കെയർ സെന്റർ തുടങ്ങുന്ന കാര്യം പ്രധാന മന്ത്രിയുമായി ചർച്ച ചെയ്യാൻ ആണ് മോഹൻലാൽ അദ്ദേഹത്തെ കണ്ടത്. അന്ന് ചിലർ ആ സന്ദർശനത്തെ രാഷ്ട്രീയ ചായ്‌വോടെ വിവാദമാക്കിയപ്പോൾ, തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂടുതൽ താല്പര്യം ഇല്ലെന്നും രാഷ്ട്രീയത്തിൽ ചേരാനോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കാനോ താല്പര്യം ഇല്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ ജന്മദിനത്തിലും മോഹൻലാൽ ആശംസകൾ അറിയിച്ചിരുന്നു. എല്ലാ പാർട്ടിയിലെയും മുതിർന്ന നേതാക്കളുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. നരേന്ദ്ര മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന വ്യക്തികളിൽ ഒരാളും മോഹൻലാൽ ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.