ബോളിവുഡിന്റെ കിംഗ് ഖാൻ ആയ ഷാരൂഖ് ഖാൻ ഇന്നലെയാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാൻ ആരാധകരും സിനിമാ പ്രേമികളും എല്ലാം ജന്മദിന ആശംസകൾ കൊണ്ട് സോഷ്യൽ മീഡിയ നിറച്ചു എന്ന് തന്നെ പറയാം. ലോകത്തു തന്നെ ആദ്യമായി ബുർജ് ഖലീഫയിൽ ഒരു നടന്റെ പേരെഴുതി കാണിച്ചു കൊണ്ട് ആശംസ നേരുന്ന കാഴ്ചയും നമ്മൾ കണ്ടു. മലയാള സിനിമയിൽ നിന്നും ഷാരൂഖ് ഖാന് ജന്മദിന ആശംസകൾ എത്തി. അതിൽ ഷാരൂഖ് ആരാധകർ ഏറെ ആഘോഷമാക്കിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നൽകിയ ബർത്ത്ഡേ വിഷ് ആണ്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് മോഹൻലാൽ ഷാരൂഖ് ഖാന് ജന്മദിന ആശംസകൾ നേർന്നത്.
മോഹൻലാലിനോട് വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഷാരൂഖ്. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് പറഞ്ഞിട്ടുള്ള ഷാരൂഖ് ലാൽ സാറിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ലഭിച്ചാൽ അതൊരിക്കലും നഷ്ട്ടപെടുത്തില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. ഷാരൂഖ് ഖാൻ കേരളത്തിൽ വന്നപ്പോഴൊക്കെ മോഹൻലാലിന്റെ ആതിഥ്യം സ്വീകരിച്ചാണ് മടങ്ങിയിട്ടുള്ളത്. ഒരിക്കൽ ഒരു ഷാരൂഖ് ആരാധകൻ അദ്ദേഹത്തോട് അദ്ദേഹം കണ്ട ഏറ്റവും മികച്ച നടൻ ആരാണെന്നു ട്വിറ്ററിലൂടെ ചോദിച്ചതിനും മോഹൻലാൽ എന്നാണ് ഷാരൂഖ് ഖാൻ ഉത്തരം പറഞ്ഞത്. ഏതായാലും മോഹൻലാലും ഷാരൂഖ് ഖാനും ഒന്നിച്ചു ഒരു ചിത്രം വരട്ടെ എന്ന പ്രാർഥനയിൽ ആണ് ഇരുവരുടേയും ആരാധകർ. പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടാവാത്തതു ആരാധകരെ കുറച്ചു നിരാശരാക്കിയിട്ടും ഉണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തു മാറി നിൽക്കുകയാണ് ഷാരൂഖ് ഖാൻ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.