[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഹാട്രിക്ക് റെക്കോർഡ് നേട്ടവുമായി ദളപതി വിജയ്..!

ബിഗിൽ എന്ന ആറ്റ്ലി ചിത്രവും കൂടി ഇരുനൂറു കോടി ക്ലബിൽ ഇടം പിടിച്ചതോടെ തമിഴ് സിനിമാ ചരിത്രത്തിലെ ഒരപൂർവ റെക്കോർഡ് കൂടെ ദളപതി വിജയ് സ്വന്തമാക്കി. ഈ വർഷം ഇരുനൂറു കോടി രൂപ ആഗോള കളക്ഷൻ ആയി നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ബിഗിൽ. ആദ്യം ഈ നേട്ടം ഈ വർഷം സ്വന്തമാക്കിയത് തലൈവർ രജനികാന്ത് ചിത്രമായ പേട്ട ആണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. അജിത്തിന്റെ വിശ്വാസം, ധനുഷിന്റെ അസുരൻ, സൂര്യയുടെ കാപ്പാൻ എന്നിവയും നൂറു കോടി ക്ലബിൽ എത്തിയെങ്കിലും ഇവയൊന്നിനും ഇരുനൂറു കോടി ക്ലബിൽ കേറാൻ സാധിച്ചില്ല.

ഇപ്പോൾ ദളപതി വിജയ് സ്വന്തമാക്കിയിരിക്കുന്നത് രണ്ടു ഹാട്രിക് റെക്കോർഡുകൾ ആണ്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി ഇരുനൂറു കോടി ക്ലബിൽ എത്തിച്ച ആദ്യ തമിഴ് നടൻ ആണ് വിജയ്. മെർസൽ, സർക്കാർ ഇപ്പോൾ ബിഗിൽ എന്നിവയാണ് ആ ചിത്രങ്ങൾ. അതുപോലെ തന്നെ തമിഴ് നാട് നിന്ന് മാത്രം ബിഗിൽ നൂറു കോടി രൂപ കളക്ഷൻ മാർക്ക് പിന്നിട്ടതോടെ, തുടർച്ചയായി മൂന്ന് ചിത്രങ്ങൾ തമിഴ് നാട് നിന്ന് മാത്രം നൂറു കോടിയിൽ എത്തിച്ച നടൻ എന്ന റെക്കോർഡും ദളപതി നേടി. വിജയ്ക്ക് ഈ റെക്കോർഡ് നേടിക്കൊടുത്തതിൽ മെർസൽ , ബിഗിൽ എന്നീ രണ്ടു ചിത്രങ്ങൾ ആറ്റ്ലി ഒരുക്കിയത് ആണെങ്കിൽ സർക്കാർ ഒരുക്കിയത് എ ആർ മുരുഗദോസ് ആയിരുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കും ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഗ്രോസ്സർ എന്ന റെക്കോർഡിലേക്കും ആണ് ബിഗിൽ ഇപ്പോൾ കുതിക്കുന്നത്‌.

വിദേശത്തു നിന്നും വമ്പൻ കളക്ഷൻ നേടിയ ബിഗിൽ ദളപതി വിജയ്‌യുടെ ഓവർസീസ് മാർക്കറ്റും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രേമയമാക്കി വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് അഭിനയിച്ചത്. നയൻതാര നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഇവർക്കൊപ്പം വലിയ താര നിര തന്നെയാണ് അണിനിരന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.