നാൽപ്പതു വർഷത്തോളമായി മലയാള സിനിമയിൽ ഉള്ള മോഹൻലാൽ എല്ലാ തലമുറകളുടേയും സൂപ്പർ താരം ആണ്. കൊച്ചു കുട്ടികളും, യുവാക്കളും, കുടുംബ പ്രേക്ഷകരും മുതൽ വൃദ്ധ ജനങ്ങളും വരെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന നടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ലാലേട്ടാ എന്ന് വിളിച്ചു അവർ സ്നേഹിക്കുന്ന ഈ ഇതിഹാസവും തിരിച്ചു അവരെ സ്വന്തമെന്ന പോലെ തന്നോട് ചേർത്ത് നിർത്തുന്ന വ്യക്തിയാണ്. ഇപ്പോഴിതാ നൂറാം പിറന്നാൾ ആഘോഷിച്ച തന്റെ ഒരു കടുത്ത ആരാധികയെ വീഡിയോ കാൾ ചെയ്തു ആശംസയറിയിച്ചിരിക്കുകയാണ്
മോഹൻലാൽ.
കൊച്ചീക്കാരിയായ മേരിയമ്മയാണ് നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആ കടുത്ത മോഹൻലാൽ ആരാധിക. തന്റെ പിറന്നാളിന് മോഹൻലാൽ വീഡിയോയില് വന്നു ലൈവ് ആയി ആശംസകൾ അറിയിച്ചതോടെ മേരിയമ്മ ഭയാനക സന്തോഷത്തിലാണ്. ഇതു പോലൊരു പിറന്നാൾ സമ്മാനം തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല എന്നും ഈ ‘അമ്മ പറയുന്നു. അതോടൊപ്പം ‘അമ്മ വേറെ ഒരു ആഗ്രഹം കൂടി മോഹൻലാലിനോട് പറഞ്ഞു. അദ്ദേഹത്തെ ഒന്ന് നേരിൽ കാണണം എന്നായിരുന്നു അത്. കൊച്ചിയിൽ എത്തുമ്പോൾ നേരിൽ കാണാം എന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ സിദ്ദിക്ക് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷൂട്ടിന് ആയി മൈസൂരിൽ ആണ് അദ്ദേഹം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ വീഡിയോ കാൾ ചെയ്തത്.
തന്നെ ഏറെ ഇഷ്ടപ്പെടുന്ന, നൂറാം പിറന്നാൾ ആഘോഷിക്കുന്ന മേരിയെക്കുറിച്ചു മോഹൻലാൽ വായിച്ചു അറിഞ്ഞത് മനോരമയിൽ വന്ന ലേഖനത്തിലൂടെയാണ്. ആശംസ പറയാനായി മോഹൻലാൽ ആദ്യം വിളിച്ചത് മേരിയമ്മയുടെ മകനായ അഗസ്റ്റിന്റെ ഫോണിലേക്ക് ആയിരുന്നു. അപ്പോൾ മേരിയും മക്കളും തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ പ്രാർഥനയിലായിരുന്നതിനാൽ ആണ് പിന്നെ ഫോണിൽ ലൈവായി വന്ന് മേരിയമ്മയ്ക്കു മോഹൻലാൽ ആശംസ നേർന്നത്. മോഹൻലാൽ അഭിനയിച്ച സിനിമകൾ ഒന്നും വിടാതെ കാണുന്ന ഈ ‘അമ്മ പറയുന്നത് ആറാം തമ്പുരാൻ താൻ 15 തവണ കണ്ടു എന്നാണ്. ‘അമ്മ നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഈ ദിവസം തന്നെ അമ്മയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും മോഹൻലാൽ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.